ഈ വർഷം ഹജ്ജിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് സൗകര്യമൊരുക്കുമെന്ന് സൗദി; പകർച്ചവ്യാധികളുളളതിനാൽ തീർത്ഥാടകരുടെ സുരക്ഷയും, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം

പ്രവാസികൾക്ക് ആശ്വാസമായി ഈ വർഷം ഹജ്ജിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് സൗകര്യമൊരുക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ പകർച്ചവ്യാധികളുളളതിനാൽ തീർത്ഥാടകരുടെ സുരക്ഷയും, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുമെന്ന് മന്ത്രാലയം അറിയിക്കുകയുണ്ടായി.
'തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ മന്ത്രാലയം എപ്പോഴും സജ്ജമാണ്, തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കാനും രണ്ട് വിശുദ്ധ മസ്ജിദുകളിലേക്കുള്ള അവരുടെ പ്രവേശനം കൂടുതൽ സുഗമമാക്കാനുമാണ് കിംഗ്ഡം വിഷൻ 2030 ലക്ഷ്യമിടുന്നത്' എന്ന് ഡോ. തൗഫീഖ് അൽ-റബിയ പറഞ്ഞു.
അതോടൊപ്പം തന്നെ തീർത്ഥാടകർക്ക് അവരുടെ ഉംറ വിസ, താമസം, യാത്ര എന്നീ സേവനങ്ങൾ ലഭ്യമാകുന്നതിന് ഡിജിറ്റലായി അപേക്ഷിക്കാവുന്നതാണ്. ഇതിനുളള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രാലയം അറിയിക്കുകയുണ്ടായി.
കൂടാതെ തീർത്ഥാടകർ പാലിക്കേണ്ട ആരോഗ്യ നിബന്ധനകൾ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായെത്തുന്ന തീർത്ഥാടകർ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിമാന കമ്പനികൾ ഉറപ്പുവരുത്തണം എന്നുമാ അധികൃതർഅറിയിച്ചു . നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
തീർത്ഥാടകർക്കുളള നിബന്ധനകൾ ഇങ്ങനെ:
യാത്രക്കാർ 65 വയസ്സിന് താഴെയുള്ളവരാകണം
ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെപ്പുകളും അടിസ്ഥാന പ്രതിരോധ കുത്തിവെപ്പും എടുക്കണം
പുറപ്പെടുന്ന തീയതിക്ക് മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം (പി.സി.ആർ)
https://www.facebook.com/Malayalivartha

























