ഒമാനിൽ നിന്ന് മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു; സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ വിലായത്ത് ഓഫ് റുസ്താഖില്‍ അനധികൃതമായി ച്യൂയിംഗ് പുകയില വിറ്റിരുന്ന രണ്ട് ഏഷ്യന്‍ പ്രവാസികളിൽ നിന്ന് പിഴ ഈടാക്കി അധികൃതർ....

ഒമാനിൽ നിന്ന് മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തതായി റിപ്പോർട്ട്. വിവിധ തരത്തിലുള്ള രണ്ട് കേസുകളിലായാണ് അധികൃതര്‍ ലഹരി വസ്തുക്കള്‍ കണ്ടെടുത്തിരിക്കുന്നത്. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലാണ് ഇരു സംഭവങ്ങളും ഉണ്ടായത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും (സിപിഎ) റോയല്‍ ഒമാന്‍ പൊലീസുമാണ് (ആര്‍ഒപി) ഏഷ്യക്കാരെയായ പ്രതികളെ ഇത്തരത്തിൽ അറസ്റ്റ് ചെയ്തത്.
അതോടൊപ്പം തന്നെ രണ്ട് പ്രവാസികള്‍ക്ക് അധികൃതര്‍ പിഴ ഈടാക്കി. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ വിലായത്ത് ഓഫ് റുസ്താഖില്‍ അനധികൃതമായി ച്യൂയിംഗ് പുകയില വിറ്റിരുന്ന രണ്ട് ഏഷ്യന്‍ പ്രവാസികള്‍ക്കാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സിപിഎ) 3000 ഒമാനി റിയാല്‍ പിഴ ചുമത്തിയിരിക്കുന്നത്.
കൂടത്തെ മയക്കുമരുന്ന് കടത്തുകയും ഒമാനിലെ സുല്‍ത്താനേറ്റിലേക്ക് അനധികൃതമായി കടക്കുകയും ചെയ്തതിനാണ് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) ഒരാളെ അറസ്റ്റ് ചെയ്തത്. പിന്നാലെ ഒരു അന്താരാഷ്ട്ര സംഘത്തോടൊപ്പം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് ആര്‍ഒപി നുഴഞ്ഞുകയറ്റക്കാരനായ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തത്.
അനധികൃതമായി രാജ്യത്തേക്ക് കടക്കുകയായിരുന്ന കള്ളക്കടത്ത് ബോട്ടില്‍ 59 വലിയ ക്രിസ്റ്റല്‍ ഡ്രഗ് റോളുകള്‍ പിടികൂടിയിരുന്നു. ഇയാള്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ് എന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha

























