സൗദി ചലച്ചിത്രോത്സവത്തിന്റെ എട്ടാം പതിപ്പിന് തുടക്കമായി; 'കാവ്യാത്മക സിനിമ' എന്ന പ്രമേയത്തില്‍ അരങ്ങേറുന്ന ചലച്ചിത്രോത്സവം ഈ മാസം ഒമ്ബത് വരെ നീളും

കാത്തിരിപ്പുകൾക്കൊടുവിൽ സൗദി ചലച്ചിത്രോത്സവത്തിന്റെ എട്ടാം പതിപ്പിന് ദമ്മാം ദഹ്റാനിലെ കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്റ) യില്‍ തുടക്കമായിരിക്കുകയാണ്. 'കാവ്യാത്മക സിനിമ' എന്ന പ്രമേയത്തില്‍ അരങ്ങേറുന്ന ചലച്ചിത്രോത്സവം ഈ മാസം ഒമ്പത് വരെയാണ് നീളുന്നത്. സൗദി സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ചലച്ചിത്ര കമീഷന്റെ പിന്തുണയോടെയാണ് ഇത്തവണ ചലച്ചിത്രോത്സവം അരങ്ങേറുന്നത് എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം തന്നെ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഇത്റയില്‍ നടന്ന പ്രൗഢ ഗംഭീര സദസ്സില്‍ പ്രാദേശിക സിനിമ മേഖലയിലെ പ്രമുഖരായിരുന്ന മണ്മറഞ്ഞ പ്രതിഭകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് മേളയുടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ചൈനയാണ് ഇത്തവണ അറബ് ചലച്ചിത്രോത്സവ മേളയിലെ അതിഥി രാജ്യമായി എത്തുന്നത്. ആഗോള സഹകരണം കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും ചലച്ചിത്ര മേഖലകളില്‍ അറബ് ഉള്ളടക്കം സമ്പന്നമാക്കുന്നതിനുമാണ് ചൈനീസ് സിനിമകളെ മേളയിലേക്ക് കൊണ്ടുവരുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുകയുണ്ടായി.
കൂടത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിനിമ മേഖലയില്‍ സംഭാവനകള്‍ അര്‍പ്പിച്ച 300 അതിഥികള്‍ മേളയുടെ വിവിധ ഘട്ടങ്ങളില്‍ അതിഥികളായി പങ്കെടുക്കുന്നതായിരിക്കും. ഹോളിവുഡ് നടനായ ആദ്യത്തെ സൗദി ചലച്ചിത്ര നിര്‍മാതാവ് ഖലീല്‍ ബിന്‍ ഇബ്രാഹിം അല്‍-റവാഫിനെയും കുവൈത്ത് നിര്‍മാതാവും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ ഖാലിദ് അല്‍-സിദ്ദീഖിനെയും ഫെസ്റ്റിവല്‍ ആദരിക്കുന്നതാണ്.
എന്നാൽ കുവൈത്തിലെ ആദ്യ ചലച്ചിത്രം എന്ന് കണക്കാക്കപ്പെടുന്ന 1972ല്‍ അദ്ദേഹം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ബാസ് യാ ബഹാര്‍ (ക്രൂരമായ കടല്‍) മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കര് അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ ചിത്രമായിരുന്നു. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകള്‍, സൗദി അറേബ്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ 80 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.
മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് അതില്‍ 36 എണ്ണം മാത്രമാണ്. സെമിനാറുകള്‍, നൂതന പരിശീലന ശില്പശാലകള്, കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പാം ഡി ഓര് പുരസ്കാരം നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവകൊണ്ട് സമ്പന്നമായിരിക്കും ഇത്തവണത്തെ മേള എന്നത്. ചലച്ചിത്ര വിജ്ഞാനത്തെക്കുറിച്ചുള്ള 14 വിവര്‍ത്തന പുസ്തകങ്ങളുടെ പ്രകാശനവും മേളയില്‍ നടക്കുന്നതായിരിക്കും. 2008ല്‍ സൗദി ചലച്ചിത്രോത്സവം ആരംഭിച്ചതിന് ശേഷമുള്ള അതിപ്രധാനമേളയായാണ് എട്ടാം പതിപ്പിനെ കണക്കാക്കുന്നത്. സൗദി സിനിമകള്‍ അതിന്റെ ശൈശവദശ വിട്ട് സഞ്ചരിച്ചു തുടങ്ങിയതിന്റെ കാഴ്ച കൂടിയായിരിക്കും എട്ടാമത് ചലച്ചിത്രോത്സവമെന്ന് മേളയുടെ ഡയറകട്ര് അഹമ്മദ് അല്‍ മുല്ല ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























