ലിഫ്റ്റിൽ നിന്ന് കിട്ടിയ 10 ലക്ഷം ദിർഹം തിരിച്ചേൽപ്പിച്ച് ഇന്ത്യൻ പൗരൻ; അഭിനന്ദിച്ച് ദുബായ് പൊലീസ്

വീണ്ടും താരമായി പ്രവാസി യുവാവ്. ലിഫ്റ്റിൽ നിന്ന് കിട്ടിയ 10 ലക്ഷം ദിർഹം തിരിച്ചേൽപ്പിച്ച ഇന്ത്യൻ പൗരനെ ആദരിച്ച് ദുബായ് പൊലീസ്. യുവാവിന്റെ സത്യസന്ധതയ്ക്ക് നിറഞ്ഞ കയ്യടി നൽകി പോലീസ്. താരിഖ് മഹമ്മൂദ് ഖാലിദ് മഹ്‌മൂദ് എന്നയാളാണ് പണം ഇത്തരത്തിൽ തിരിച്ചേർപ്പിച്ചത്. ഇയാൾ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്നാണ് ഈ പണം ലഭിച്ചത്.
അതോടൊപ്പം തന്നെ താരിഖിന്റെ സത്യസന്ധതയെ അൽ ബർഷ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ബിൻ ഷാഫി അഭിനന്ദിക്കുകയുണ്ടായി. താരിഖിന് പ്രശംസാപത്രവും നൽകി. ജനങ്ങളും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനായിരുന്നു പ്രശംസം പത്രം നൽകിയിരുന്നത്. തനിക്ക് നൽകിയ അംഗീകാരത്തിനും ആദരത്തിനും താരിഖ് ദുബായ് പൊലീസിന് നന്ദി രേഖപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























