ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവ ബഹിഷ്കരിക്കണം! ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ അല്പം കടന്നുപോയി; മുസ്ലിംകൾക്കെതിരെ ഇന്ത്യയിൽ തുടരുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിതെന്നും നടപടി വേണമെന്നും 22 അറബ് രാജ്യങ്ങളുടെ കൂട്ടായമയായ അറബ് ലീഗ്, ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഗൾഫ് രാഷ്ട്രങ്ങൾ....

കഴിഞ്ഞ ദിവസം നടന്ന ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്ക്കെതിരെ കൂടുതൽ അറബ് രാജ്യങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിനുപിന്നാലെ അറബ് ലീഗും, സൗദി അറേബ്യയും, ഇറാനും, പാകിസ്താനും, ഒമാൻ എന്നീ രാജ്യങ്ങളാണ് എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. പ്രവാചകനെതിരായ അപകീർത്തി പരാമർശത്തിൽ ഖത്തറും കുവൈത്തും ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ മറ്റ് അറബ് രാജ്യങ്ങളും പ്രതിഷേധമറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
ഇത്തരത്തിൽ മുസ്ലിംകൾക്കെതിരെ ഇന്ത്യയിൽ തുടരുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിതെന്നും നടപടി വേണമെന്നും 22 അറബ് രാജ്യങ്ങളുടെ കൂട്ടായമയായ അറബ് ലീഗ് ആവശ്യപ്പെടുകയുണ്ടായി. ഇന്ന് പുലർച്ചെയാണ് സൗദി വിദേശ കാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചിരുന്നത്. ബിജെപി നേതാക്കളെ സസ്പെൻഡ് ചെയ്ത നടപടിയെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്യുകയുണ്ടായി.
അങ്ങനെ ബിജെപി നേതാക്കളായ നുപുര്‍ ശര്‍മായും നവീന്‍ ജിന്‍ഡാലുമാണ് പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയിരിക്കുന്നത്. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ ബഹിഷകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ക്യാമ്പയിനും നടന്നു വരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഇറാനും ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൂടാതെ ഇന്ത്യയുടെ ബിജെപി നേതാവിന്റെ വ്രണപ്പെടുത്തുന്ന അഭിപ്രായങ്ങളെ ശക്തമായ വാക്കുകളിൽ ഞാൻ അപലപിക്കുകയുണ്ടായി. മോദിയുടെ കീഴിൽ ഇന്ത്യ മതസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുകയും മുസ്ലീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. ലോകം ശ്രദ്ധിക്കണം, ഇന്ത്യയെ കഠിനമായി ശാസിക്കണം എന്നും പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്വീറ്റ് ചെയ്യുകയുണ്ടായി.
ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തര്‍ സംഭവത്തിൽ പ്രതിഷേധം അറിയിക്കുകയുണ്ടായി. ബിജെപി നേതാവിൻ്റെ വിവാദ പരാമര്‍ശത്തെ തുടർന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ വലിയ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ദോഹയിലെ ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
അങ്ങനെ പ്രവാചക നിന്ദയിൽ ഒമാനിലും വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിൻ്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി ട്വിറ്ററിൽ കുറിച്ച പ്രസ്താവനയിൽ പറയുകയും ചെയ്തി.
എന്നാൽ ഖത്തർ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തയതിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രസ്താവനയും പുറത്തിറങ്ങിയിട്ടുണ്ട്."ചില വ്യക്തികൾ നടത്തിയ വിവാദ പ്രസ്താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ഇത് വിവിധ വ്യക്തികളുടെ കാഴ്ചപ്പാടുകളാണ്" എന്ന് അംബാസഡർ ദീപക് മിത്തൽ അറിയിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. "നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ പരാമ്പര്യം ഉയര്‍ത്തി പിടിച്ചാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്.
അതേസമയം ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നു. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ബന്ധപ്പെട്ട സംഘടനകൾ ശക്തമായ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇത്തരം പ്രസ്താവനകൾ ഇന്ത്യയുടെ പൊതുനിലപാടായി കാണരുത്," ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ പറയുകയാണ്. ബിജെപി വക്താവ് നുപുർ ശർമ, സഹപ്രവർത്തകൻ നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ പരാമർശങ്ങളാണ് അറബ് രാജ്യങ്ങളുടെ പ്രതിഷേധത്തിന് വകവച്ചത്. സംഭവത്തിൽ ജിൻഡാലിനെ പാർട്ടി പുറത്താക്കുകയും നുപുർ ശർമ്മയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha

























