സൗദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്ര വിലക്ക് നീക്കി സൗദി ; രാജ്യത്ത് കൊറോണ വൈറസ് പടരുവാനുള്ള സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

സൗദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്ര വിലക്ക് നീക്കിയതായി അറിയിച്ച് സൗദി ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് കൊറോണ വൈറസ് പടരുവാനുള്ള സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. 2021 ജൂലെെയിലാണ് സൗദി അറേബ്യ ഇന്തോനേഷ്യയിലേയ്ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്‍മാരുടെ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊവിഡ് കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നായിരുന്നു രാജ്യത്തിൻ്റെ വിശദീകരണം എന്നത്.
കൂടാതെ സൗദിയില്‍ ഇതുവരെ മങ്കി പോക്‌സ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. കേസുകള്‍ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും മന്ത്രാലയം വിശദീകരിച്ചു.
https://www.facebook.com/Malayalivartha
























