രൂപയുടെ മൂല്യം വീണ്ടും കൂപ്പ് കുത്തി; ആനുകൂല്യം സ്വന്തമാക്കാനാകാതെ പ്രവാസികൾ, ഇന്നലെ ഒരു യുഎഇ ദിർഹത്തിന് രാജ്യാന്തര വിപണി നിരക്ക് 21 രൂപ 28 പൈസ

രൂപയുടെ മൂല്യം വീണ്ടും കൂപ്പ് കുത്തിയതായി റിപ്പോർട്ട്. എന്നാൽ മൂല്യത്തകർച്ചയിൽ രൂപ വീണ്ടും റെക്കോർഡിട്ടപ്പോൾ പ്രവാസികൾക്ക് അതിന്റെ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇന്നലെ ഒരു യുഎഇ ദിർഹത്തിന് 21 രൂപ 28 പൈസയാണു രാജ്യാന്തര വിപണി നിരക്ക് എന്നത്.
എന്നാൽ വാരാന്ത്യ അവധി പ്രമാണിച്ചു റിസർവ് ബാങ്കിന് ഇന്നലെയും ഇന്നും അവധിയായതിനാൽ തന്നെ ഗൾഫിലെ ധനകാര്യസ്ഥാപനങ്ങൾ പഴയ നിരക്കിലാണു (21 രൂപ 05 പൈസ) നിലവിൽ ഇടപാട് നടത്തുന്നത്. നാളെ വിപണി പുനരാരംഭിച്ചാലേ ഈ നിരക്കിൽ മാറ്റം വരുത്തൂ എന്ന് എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സൗദി റിയാലിനു 20 രൂപ 83 പൈസയും ഖത്തർ റിയാലിന് 21.46, ഒമാൻ റിയാൽ 202.98, ബഹ്റൈൻ ദിനാർ 207.36, കുവൈത്ത് ദിനാർ 254.77 രൂപ എന്നിങ്ങനെയാണ് ഇന്നലത്തെ ഓൺലൈൻ നിരക്ക് എന്നത്. സാധാരണ രാജ്യാന്തര നിരക്കിനെക്കാൾ 5–15 പൈസ കുറച്ചാണ് ധനവിനിമയ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്കു നൽകാറുള്ളത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്ത നിരക്കിലാണ് ഇന്നു രാത്രി വരെ ഇടപാട് നടത്തുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 77.84 രൂപയിലെത്തിയിരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളിൽ ഇത് 78 രൂപയാകുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇതു ഗൾഫ് കറൻസികളിലും പ്രതിഫലിക്കും അതിനാൽ തന്നെ മികച്ച നിരക്കിനായി കാത്തിരിക്കുകയാണ് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ.
https://www.facebook.com/Malayalivartha
























