കൃത്യമായ ഇടപെടലുകളിലൂടെ വിജയവഴിയിൽ അബുദാബി; കുറ്റകൃത്യങ്ങളും റോഡപകടമരണങ്ങളും കുറച്ചതായും ജനക്ഷേമം മെച്ചപ്പെടുത്തി പുതിയ റെക്കോർഡ്, പ്രവാസികൾക്കും ഇത് സന്തോഷ വാർത്ത...

വീണ്ടും റെക്കോർഡ് നേട്ടവുമായി അബുദാബി. കൃത്യമായ ഇടപെടലുകളിലൂടെ കുറ്റകൃത്യങ്ങളും റോഡപകടമരണങ്ങളും കുറച്ചതായും ജനക്ഷേമം മെച്ചപ്പെടുത്തിയതായും വ്യക്തമാക്കി അബുദാബി പോലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയുംസുസ്ഥിരതയും സംരക്ഷിക്കുന്നതിനായുള്ള പോലീസിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹാമാന്നെന്ന് അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്‌റൂയി വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞവർഷത്തെ നേട്ടങ്ങൾ വിലയിരുത്തിയാണ് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ അബുദാബി വിഷൻ 2030-നെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും യു.എ.ഇ. തലസ്ഥാനത്തെ ലോകത്തിലെ ഏറ്റവുംമികച്ച നഗരങ്ങളിലൊന്നാക്കി മാറ്റുന്നതിനും ഉയർന്നജീവിതനിലവാരം കൈവരിക്കാനുമാണ് വിഷൻ ശ്രദ്ധ പുലർത്തുന്നത്. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും അവ തടയുന്നതിനും നൂതനസാങ്കേതിക വിദ്യകൾ ഉപയോഗിച്ചെന്ന് സേന വ്യക്തമാക്കുകയുണ്ടായി.
അതേസമയം 2020-ന്റെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറ്റകൃത്യങ്ങൾ 13.84 ശതമാനവും അപകടമരണങ്ങൾ 4.44 ശതമാനവും കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. മികവുറ്റ സേവനങ്ങൾ നൽകി പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ പോലീസ് നടപടികൾ കൈക്കൊള്ളുമെന്ന് മസ്‌റൂയി ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























