കുവൈറ്റില്‍ ബലിപെരുന്നാളിന് 9 ദിവസം അവധി; രാജ്യത്തെ എല്ലാ പൊതു സ്ഥാപനങ്ങളും മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ജൂലൈ 10 മുതല്‍ ജൂലൈ 14 വരെ അടച്ചിടും....

ബലിപെരുന്നാൾ പ്രമാണിച്ച് അവധികൾ പ്രഖ്യാപിച്ചുകൊണ്ട് ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഈദ് അല്‍ അദ്ഹ പ്രമാണിച്ച് കുവൈറ്റില്‍ ഒമ്പത് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ പൊതു സ്ഥാപനങ്ങളും മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ജൂലൈ 10 (ഞായറാഴ്ച) മുതല്‍ ജൂലൈ 14 (വ്യാഴം) വരെ അടച്ചിടുന്നതാണ്. ബലിപെരുന്നാളിനൊപ്പം അറഫ ദിനം കൂടി പരിഗണിച്ചാണ് അവധി. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്.
അതോടൊപ്പം തന്നെ ബലിപെരുന്നാളിന് ശേഷം പതിവ് പ്രവൃത്തി ദിവസങ്ങള്‍ ജൂലൈ 17 ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുന്നതാണ്. നാല് ദിവസത്തെ വാരാന്ത്യം ലഭിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ഈ അവധി ദിനങ്ങള്‍ കൂടി പരിഗണിക്കുമ്പോഴാണ് ആകെ അവധി ദിനങ്ങള്‍ ഒമ്പതാകുന്നത്. മന്ത്രിസഭാ തീരുമാനത്തോടെ ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമായി കുവൈറ്റ് മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























