നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് സൗദി; അടച്ചിട്ട സ്ഥലങ്ങളിൽ ഇനി മാസ്ക് ധരിക്കണ്ട! പല സ്ഥലങ്ങളിലേയും പരിപാടിയിൽ പങ്കെടുക്കാൻ തവക്കൽനോ ആപ്പിൽ വാക്സിൻ സ്റ്റാറ്റസ് നിർബന്ധമില്ല, എല്ലാം ഇനിമുതൽ ഇങ്ങനെ...

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് സൗദി അറേബ്യ. കൊവിഡ് 19 പടർന്ന് പിടിക്കുന്ന ആദ്യഘട്ടത്തിൽ തന്നെയാണ് ശക്തമായ മുൻകരുതൽ നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരുന്നത്. ഇതാണ് ഇപ്പോൾ അതികൃതർ പിൻവലിച്ചിരിക്കുന്നത്. അടച്ചിട്ട സ്ഥലങ്ങളിൽ എത്തുമ്പോൾ മാസ്ക് ധരിക്കണം എന്നായിരുന്നു നൽകിയിരുന്ന നിബന്ധന എന്നത്. എന്നാൽ ഇത് ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്. ഇതുകൂടാതെ പല സ്ഥലങ്ങളിലേയും പരിപാടിയിൽ പങ്കെടുക്കാൻ തവക്കൽനോ ആപ്പിൽ സ്റ്റാറ്റസ് കാണിക്കണമായിരുന്നു. എന്നാൽ ഇനി ആപ്പിൽ വാക്സിൻ സ്റ്റാറ്റസ് കാണിക്കേണ്ടതില്ല.
അതോടൊപ്പം തന്നെ പൊതു ഗതാഗതങ്ങളിൽ പ്രവേശിക്കണമെങ്കിൽ നിരവധി നിയന്ത്രണങ്ങൾ സൗദി കൊണ്ടുവരുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഒന്നും ഇനി ബാധകമല്ല. വിമാനങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സൗദി നിർത്തലാക്കിയിരുന്നു. മദീനയിലെ പ്രവാചകന്റെ പള്ളി, ആരോഗ്യ കേന്ദ്രങ്ങൾ, മക്ക, ഹറം തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക നിയന്ത്രണങ്ങൾ ആവശ്യമാണ്. ഈ സ്ഥലങ്ങളിൽ ഒഴികെ എല്ലാ അടച്ചിട്ട സ്ഥലങ്ങളിലേയും മാസ്ക് ഒഴിവാക്കിയിട്ടുമുണ്ട്.
കൂടത്തെ കൊവിഡ് കുറഞ്ഞ സാഹചര്യത്തിൽ ആണ് തുടർ നടപടികൾ സൗദി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൊവിഡിനെ പിടിച്ചു കെട്ടാൻ രാജ്യം പുറത്തെടുത്ത തന്ത്രങ്ങൾ എല്ലാം വിജയിച്ചു എന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത് തന്നെ. അതിനാൽ ആണ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























