സൈബര്‍ സുരക്ഷ സൂചികയില്‍ ആഗോളതലത്തില്‍ രണ്ടാമതായി സൗദി അറേബ്യ

വീണ്ടും നേട്ടം കുറിച്ച് സൗദി അറേബ്യ. സൈബര്‍ സുരക്ഷ സൂചികയില്‍ ആഗോളതലത്തില്‍ രണ്ടാമതായി സൗദി അറേബ്യയുടെ പുതിയ നേട്ടം. വേള്‍ഡ് കോംപറ്റിറ്റീവ്‌നസ് ഇയര്‍ബുക്ക് 2022 ലാണ് രാജ്യം ഇടംപിടിച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള രാജ്യാന്തര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചത്.
അതോടൊപ്പം തന്നെ സൈബര്‍ സുരക്ഷയില്‍ സൗദി എടുത്ത മുന്‍കരുതലാണ് ഈ വിജയത്തിന് കാരണമെന്നാണ് നാഷണല്‍ സൈബര്‍ സുരക്ഷ അതോറിറ്റി ചൂണ്ടിക്കാണിച്ചത്. പൊതുമേഖലയിലും മാറ്റങ്ങള്‍ കൊണ്ടുവരാനും അതോറിറ്റി ശ്രമിക്കുന്നുണ്ട്. സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുമായി അധികൃതര്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























