എമിറേറ്റ്സിന്റെ കലക്കൻ തീരുമാനം; ഇനിമുതൽ ഫസ്റ്റ് ക്ലാസ് യാത്രക്കാർ വീട്ടിലിരുന്നാൽ മതിയാകും... അധികൃതർ വീട്ടിലെത്തി ചെക്ക് ഇൻ ചെയ്തു തരും! തിരികെ പോകുമ്പോൾ ലഗേജ് അവരുടെ വാഹനത്തിൽ കൊണ്ടു പൊയ്ക്കൊള്ളും... വിമാനത്തിൽ കയറുന്നതിന് ഒന്നര മണിക്കൂർ മുൻപ് മാത്രം ഹാൻഡ് ബാഗേജുമായി നേരെ വന്ന് സെക്യൂരിറ്റി ചെക്ക് ഇൻ ചെയ്തു വിമാനത്തിൽ കയറാം

ഏവരുടെയും ഏറ്റവും പ്രിയപ്പെട്ട വിമാനക്കമ്പനിയാണ് എമിറേറ്റ്സ് എയർലൈൻസ്. ഐക്യ അറബ് എമിറേറ്റുകളിലെ ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമാന കമ്പനി മദ്ധ്യപൂർവേഷ്യയിലെ തന്നെ ഏറ്റവും വലിയ വിമാന കമ്പനിയാണ്. അങ്ങനെ ഇതാ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി യാത്രക്കാരുടെ ക്ഷേമത്തിനായി പുതിയ പദ്ധതി ഒരുക്കിയിരിക്കുകയാണ് അധികൃതർ. പറഞ്ഞുവന്നത് ഫസ്റ്റ് ക്ലാസ് യാത്രക്കാർ വീട്ടിലിരുന്നാൽ മതിയാകും. എമിറേറ്റ്സ് അധികൃതർ വീട്ടിലെത്തി ചെക്ക് ഇൻ ചെയ്തു തരുന്നതാണ്. ബോർഡിങ് പാസും വീട്ടിൽ കിട്ടും. തിരികെ പോകുമ്പോൾ ലഗേജ് അവരുടെ വാഹനത്തിൽ കൊണ്ടു പൊയ്ക്കൊള്ളും.
വിമാനത്തിൽ കയറുന്നതിന് ഒന്നര മണിക്കൂർ മുൻപ് മാത്രം ഹാൻഡ് ബാഗേജുമായി നേരെ വന്ന് സെക്യൂരിറ്റി ചെക്ക് ഇൻ ചെയ്തു വിമാനത്തിൽ കയറാം. യാത്രക്കാർക്ക് എയർപോർട്ടിലേക്ക് വാഹന സൗകര്യവും കമ്പനി നൽകും. യാത്രയ്ക്ക് 24 മണിക്കൂർ മുൻപെങ്കിലും ഹോം ചെക്ക് ഇൻ ബുക്ക് ചെയ്യണം. സേവനം പൂർണമായും സൗജന്യമാണെന്നും എമിറേറ്റ്സ് അറിയിച്ചു.
ദുബായിലേക്കുള്ള വിമാനങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും ഫസ്റ്റ് ക്ലാസ് സര്‍വീസുകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആണ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലും യാത്രയിലുടനീളവും സൗകര്യം ലഭ്യമായിതുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഫസ്റ്റ് ക്ലാസ് സേവനം നല്‍കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനക്കമ്പനി കൂടിയായി ഇതോടെ എമിറേറ്റ്സ്.
https://www.facebook.com/Malayalivartha
























