പ്രവാസികളെ തൊഴിലിടങ്ങൾ ശ്രദ്ധിക്കണം; കുവൈത്തിൽ കണ്ടെത്തിയത് ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട 100 നിയമലംഘനങ്ങൾ! പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ ഉച്ചവിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത് 51 ഇടങ്ങളിൽ...

ഗൾഫ് രാഷ്ട്രങ്ങളിൽ വേനൽ ആരംഭിച്ചതിന് പിന്നാലെ തൊഴിലിടങ്ങളിൽ കർശന പരിശോധന നടന്നുവരുകയാണ്. നിലവിൽ കുവൈത്തിൽ ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട 100 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താൻ തന്നെ 155 തൊഴിലിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. നിയമലംഘനം റിപ്പോർട്ട് ചെയ്യാനായി നൽകിയിരുന്ന വാട്സ്ആപ് നമ്പറിലൂടെ ഒൻപത് പരാതികൾ ഇതുവരെ ലഭിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ 51 ഇടങ്ങളിൽ ഉച്ചവിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍ട്രക്ഷന്‍ സൈറ്റുകളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയുണ്ടായി. നിയമം ലംഘിച്ച് ജോലി ചെയ്‍ത അന്‍പതിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തതായാണ് അന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പബ്ലിക് അതോരിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചിരിക്കുകയാണ്. രാജ്യത്തെ 535/2015 നിയമം അനുശാസിക്കുന്നത് പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത് തന്നെ. നിയമ ലംഘനം കണ്ടെത്തിയാല്‍ മുന്നറിയിപ്പ് നല്‍കുന്നതിന് പുറമെ നടപടികളും സ്വീകരിക്കും, കമ്പനിയുടെ ഫയലുകള്‍ ക്ലോസ് ചെയ്യുകയും ഓരോ തൊഴിലാളിക്കും 100 ദിനാര്‍ എന്ന നിരക്കില്‍ പിഴ ഈടാക്കുകയും ചെയ്യുന്നതാണ്.
അങ്ങനെ നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുകയും ഇരട്ടിയാവും. നിയമം ലംഘിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്കെതിരെയും നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിക്കുകയുണ്ടായി. എന്നാൽ തൊഴിലാളികളെക്കൊണ്ട് നിർബന്ധിച്ചാണ് തൊഴിലുടമ ജോലി ചെയ്യിക്കുന്നതെങ്കിൽ കമ്പനിക്കെതിരെ അതിനും കേസെടുക്കുന്നതാണ്.
https://www.facebook.com/Malayalivartha
























