നഗരഭംഗിക്ക് കോട്ടം വരുത്തരൂത്; കനത്ത പിഴ ഈടാക്കുമെന്ന് ദുബായ് നഗരസഭ! ചവറുകളും മാലിന്യങ്ങളും പൊതു സ്ഥലങ്ങളിൽ തള്ളുക, നഗരത്തിന്റെ മനോഹാരിതയ്ക്ക് ഭംഗം വരുത്തുന്ന തരത്തിൽ പരസ്യം പതിക്കുക തുടങ്ങിയവ ഇതിൽപെടും

പുതിയ എം മുന്നറിയിപ്പുമായി ദുബായ് രംഗത്ത് എത്തിയിരിക്കുകയാണ്. നഗരഭംഗിക്ക് കോട്ടം വരുത്തുന്ന തരത്തിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്താൽ അവർക്ക് കനത്ത പിഴ ഈടാക്കുമെന്ന് ദുബായ് നഗരസഭ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തന്നെ പരിശോധ ശക്തമാക്കിയിട്ടുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും പരിസ്ഥിതിക്ക് നിരക്കാത്ത രീതിയിൽ ചില പ്രവണതകൾ ചെയ്തുവരുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. ചവറുകളും മാലിന്യങ്ങളും പൊതു സ്ഥലങ്ങളിൽ തള്ളുക, നഗരത്തിന്റെ മനോഹാരിതയ്ക്ക് ഭംഗം വരുത്തുന്ന തരത്തിൽ പരസ്യം പതിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നതാണ്. ഇവരെ എല്ലാം നിരീക്ഷിച്ച് പിടിക്കുകയാണ് അധികൃതരുടെ ലക്ഷ്യം എന്നത്.
അതായത് പൊതു ഇടങ്ങളിൽ തുപ്പിയാൽ 500 ദിർഹമാണ് പിഴ ഈടാക്കുന്നത്. മറ്റു നിയമലംഘനങ്ങൾക്ക് വേറെ വേറെ പിഴകൾ ആണ് അടക്കേണ്ടത്. 2003 ലെ എമിറേറ്റ് പ്രാദേശിക നിയമം 11 നമ്പർ പ്രകാരം ഉള്ള ശിക്ഷ കിട്ടുന്നതാണ്. പൊതുശുചിത്വ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ആദ്യം താക്കീത് നൽകുന്നതായിരിക്കും. പിന്നീട് ആയിരിക്കും ശിക്ഷ നൽക്കുക. ആയതിനാൽ തന്നെ നഗരസഭ സ്ഥാപിച്ച ചവറു പെട്ടികളിൽ മാലിന്യം നിക്ഷേപിക്കാതെ ഇരിക്കുക.
അങ്ങനെ പൊതു സ്ഥലം മലിനമാക്കുന്ന തരത്തിൽ ചവറുകൾ നിക്ഷേപിക്കുക ഇതെല്ലാം വലിയ കുറ്റമായി പരിഗണിച്ച് പിഴ ചുമത്താൻ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയമം കൊണ്ടുവരുന്നതിലൂടെ പലതരം രോഗങ്ങൾ പടരുന്നത് തടയാൻ സാധിക്കുമെന്ന് മുനിസിപ്പാലിറ്റി പുറത്തിറക്കിയ മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുകയാണ്.
പിഴ നൽകേണ്ട കുറ്റങ്ങൾ ഇവയാണ്....
വാഹനം കഴുകിയ വെള്ളം നിരത്തുകളിലേക്ക് ഒഴുക്കിയാൽ 500 ദിർഹം പിഴ നൽകേണ്ടി വരും
പൊതു സ്ഥലങ്ങളിൽ തുപ്പിയാൽ 500 ദിർഹം
പൊതു സ്ഥലങ്ങളിൽ ച്യൂയിങ് ഗം ചവച്ച് തുപ്പുന്നവർക്ക് പിഴ
അനധികൃത പരസ്യങ്ങൾ നൽകുക, രാജ്യത്ത് നിരോധിച്ചിട്ടുള്ള സ്റ്റക്കറുകൾ പതിക്കുക എന്നിവ കണ്ടെത്തിയാൽ പിഴ ആയിരം ദിർഹമായിരിക്കും
കെട്ടിടാവശിഷ്ടങ്ങൾ, പാഴ് വസ്തുക്കളും, ചവറുകൾ എന്നിവ പൊതു സ്ഥലത്ത് തള്ളരുത്. 1000 ദിർഹം പിഴ അടക്കേണ്ടി വരും
പൊതു സ്ഥലങ്ങളിൽ അനുമതി കൂടാതെ ശുചീകരണത്തിന് ശ്രമിക്കരുത്.
https://www.facebook.com/Malayalivartha
























