ഐഎസ് ബന്ധമില്ലെന്ന് കുവൈറ്റ് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി ഗസാലി; കുവൈറ്റിൽ തുടരുന്ന ഗസാലിയെ നാട്ടിലെത്തിക്കാൻ എൻഐഎയും പൊലീസും ശ്രമം തുടരുമ്പോൾ നിർണായക വെളിപ്പെടുത്തൽ, പരാതിക്കാർ പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും ഗസാലി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൾഫ് രാഷ്ട്രങ്ങളെ നടുക്കിക്കൊണ്ടുള്ള ഒരു വാർത്തയായിരുന്നു വന്നത്. നാട്ടിൽ നിന്നും ഗൾഫിൽ തൊഴിൽ തേടി പോകുന്ന യുവതികളെ അറബികൾക്ക് വിൽക്കുകയും കൊടിയ പീഡനത്തിന് ഇരയാക്കുകയുമാണ് ചെയ്യുന്നത്. ഇതിനുപിന്നാലെ പുതിയ റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ഐഎസ് ബന്ധമില്ലെന്ന് കുവൈറ്റ് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി ഗസാലി.
കുവൈറ്റിൽ തുടരുന്ന ഗസാലിയെ നാട്ടിലെത്തിക്കാൻ എൻഐഎയും പൊലീസും ശ്രമം തുടരുമ്പോഴാണ് ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. പരാതിക്കാർ പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും ഗസാലി പറയുന്നു. എന്നാൽ അതെ സമയം പരാതിക്കാർ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് ചെയ്യുന്നത്.
അതോടൊപ്പം തന്നെ എൻഐഎക്കും പൊലീസിനും പിടികിട്ടാപുള്ളിയാണ് കണ്ണൂർ മരക്കാർക്കണ്ടി സ്വദേശി ഗസാലി. കേരളത്തിൽ നിന്നും എത്തിയ യുവതികളെ അറബി കുടുംബങ്ങൾക്ക് മൂന്നരലക്ഷം രൂപക്ക് വിൽപന നടത്തിയെന്നാണ് ഗസാലിക്കെതിരായ പരാതി നൽകിയിരിക്കുന്നത്. കുവൈറ്റിലെ ക്യാമ്പിൽ യുവതികളെ ശാരീരികമായി പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്. കുവൈറ്റിൽ നിന്നും കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഒരു പ്രമുഖ മാധ്യമത്തിന് ഗസാലി വീഡിയോ സന്ദേശം അയച്ചത്.
കൂടാതെ യുവതികളെ ഐഎസിന് കൈമാറുമെന്ന ഭീഷണിയാണ് എൻഐഎയെ കേസിലേക്ക് എത്തിച്ചത്. മനുഷ്യക്കടത്ത് ചുമത്തിയതോടെ കേസിന് ബലമേറിയിട്ടുണ്ട്. എന്നാൽ തനിക്ക് ഇസ്ലാമിക്ക് സ്റ്റേറ്റുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഗസാലി വ്യക്തമാക്കി. ഗസാലിയുടെ വാദങ്ങൾ തള്ളിയ പരാതിക്കാർ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് ചെയ്യുന്നത്.
അതേസമയം കേരളത്തിൽ റിക്രൂട്ടിംഗിനായി പ്രവർത്തിച്ച അജുമോനെ മാത്രമാണ് കേസ് അന്വേഷിക്കുന്ന എറണാകുളം സൗത്ത് പൊലീസിന് പിടികൂടാനായത്. ഗസാലിയെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും നടപടികളിൽ പുരോഗതി ഒന്നും തന്നെ ഇല്ല. മനുഷ്യക്കടത്ത് ചുമത്തിയ കേസിലാണ് പ്രധാന പ്രതി ഇപ്പോഴും സുരക്ഷിതനായി കുവൈറ്റിൽ തുടരുന്നത്. എന്നാൽ മനുഷ്യക്കടത്തിലെ മറ്റ് കണ്ണികൾ ആരൊക്കെ എന്നതിലും അന്വേഷണ സംഘത്തിന് വ്യക്തതയില്ല.
https://www.facebook.com/Malayalivartha
























