കോവിഡ്-19: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളില്‍ കാര്യമായ കുറവ്

സൗദി അറേബ്യയില്‍ ആശ്വാസം. സൗദിയിലെ കൊവിഡ് കേസുകളില്‍ നല്ല രീതിയിൽ കുറവ് അനുഭവപ്പെട്ട് തുടങ്ങിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം 299 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. മാത്രമല്ല 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
അതിൽ ചികിത്സയില്‍ കഴിയുന്നവരില്‍ 552 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 800,087 ആയിട്ടുണ്ട്. കൂടാതെ ആകെ രോഗമുക്തരുടെ എണ്ണം 784,475 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,221 ആയി. എന്നാൽ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 133 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെല്ലാം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha
























