സ്വർണം വാരിക്കൂട്ടി പ്രവാസികൾ; ദുബായില്‍ 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 200 ദിര്‍ഹത്തില്‍ താഴെ എത്തി, ബുധനാഴ്ച വ്യപാരം അവസാനിക്കുന്ന സമയത്ത് ദുബായില്‍ ഒരു ഗ്രാം 22 ക്യാരറ്റ് സ്വര്‍ണത്തിന് വില 197.25 ദിര്‍ഹമായി

പ്രവാസികൾക്ക് യുഎഇയിൽ നല്ലകാലം വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അങ്ങനെ ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ വില വീണ്ടും താഴേക്ക് പോകുകയായിരുന്നു. 23 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് യുഎഇ ദിർഹമെത്തി. അതായത് ഒരു ദിർഹത്തിന് 21.66 രൂപ നൽകണം. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 79.49 ആയതിനു പിന്നാലെയാണ് ദിർഹത്തിന്റെ മൂല്യവും വർധിച്ചിരിക്കുന്നത്. ഇത് പ്രവാസികൾക്ക് വലിയ സന്തോഷം നൽകിയിരുന്നു. പിന്നാലെ ഇതാ മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്.
അതായത് ദുബായില്‍ 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 200 ദിര്‍ഹത്തില്‍ താഴെ എത്തി. ബുധനാഴ്ച വ്യപാരം അവസാനിക്കുന്ന സമയത്ത് ദുബായില്‍ ഒരു ഗ്രാം 22 ക്യാരറ്റ് സ്വര്‍ണത്തിന് 197.25 ദിര്‍ഹമായിരുന്നു വില എന്നത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 20 ഡോളര്‍ കൂടി കുറഞ്ഞ് 1740 ഡോളിറില്‍ എത്തിയതിനാല്‍ തന്നെ ഇനിയും വില കുറയാനുള്ള സാധ്യതകൾ ഏറെയാണ്. ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ ഔണ്‍സിന് 1810 ഡോളര്‍ എന്ന നിലയിലായിരുന്നു രാജ്യാന്തര വിപണിയിലെ വില എന്നത്.
അങ്ങനെ വിവിധ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കേറിയിരുന്നു. അവധിക്കാലത്ത് രാജ്യം വിട്ടു പോയവര്‍ ഫോണിലൂടെ വിളിച്ച് സ്വര്‍ണം ബുക്ക് ചെയ്യുന്നുണ്ടെന്നും ജ്വല്ലറി ജീവനക്കാര്‍ വ്യക്തമാക്കുകയുണ്ടായി. ഇതിനായുള്ള സൗകര്യവും ജ്വല്ലറികള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ദുബായ് വിപണിയില്‍ ഇതിന് മുമ്പ് ഈ വര്‍ഷം തുടക്കത്തിലായിരുന്നു സ്വര്‍ണത്തിന് ഏറ്റവും വില കുറഞ്ഞത്. അപ്പോള്‍ പോലും ഗ്രാമിന് 201 ദിര്‍ഹമായിരുന്നു വില രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അതും കടന്ന് വില 200 ദിര്‍ഹത്തിന് താഴേക്ക് പോയതോടെയാണ് കടകളില്‍ തിരക്കേറിയത്. ഉടനെ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായി തന്നെ ബുക്കിങ് സൗകര്യവും പല ജ്വല്ലറികളും ഒരുക്കിയിട്ടുണ്ട്.
അങ്ങനെ ഇപ്പോഴത്തെ വിലയില്‍ ബുക്ക് ചെയ്യുകയാണെങ്കില്‍ പിന്നീട് വില കൂടുകയാണെങ്കിലും ഇതേ വിലയ്ക്ക് തന്നെ സ്വര്‍ണം നല്‍കുമെന്ന് ജ്വല്ലറികള്‍ പറയുന്നു. എന്നാല്‍ വില ഇനിയും കുറയുമെങ്കില്‍ കുറഞ്ഞ വിലയ്ക്ക് തന്നെ സ്വര്‍ണം ലഭ്യമാക്കുകയും ചെയ്യുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























