നേട്ടം കൊയ്ത പ്രവാസികൾ; യുഎഇയ്ക്ക് പിന്നാലെ ഖത്തറിലും അത് സംഭവിച്ചു; രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഖത്തർ റിയാലുമായുള്ള ഇന്ത്യയുടെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു, വിപണിയിൽ ഒരു റിയാലിന് 21 രൂപ 83 പൈസ എത്തി!

പ്രവാസികൾക്ക് യുഎഇയിൽ നല്ലകാലം വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അങ്ങനെ ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ വില വീണ്ടും താഴേക്ക് പോകുകയായിരുന്നു. 23 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് യുഎഇ ദിർഹമെത്തി. അതായത് ഒരു ദിർഹത്തിന് 21.66 രൂപ നൽകണം. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 79.49 ആയതിനു പിന്നാലെയാണ് ദിർഹത്തിന്റെ മൂല്യവും വർധിച്ചിരിക്കുന്നത്. ഇത് പ്രവാസികൾക്ക് വലിയ സന്തോഷം നൽകിയിരുന്നു. പിന്നാലെ ഇതാ മറ്റൊരു ഗൾഫ് രാഷ്ട്രം കൂടി ആ നേട്ടം കൊയ്തിരിക്കുകയാണ്.
അങ്ങനെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഖത്തർ റിയാലുമായുള്ള ഇന്ത്യയുടെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. ഇന്നലെ വിപണിയിൽ ഒരു റിയാലിന് 21 രൂപ 83 പൈസ എത്തിയിരുന്നു. ഏതാനും നാളുകളായി ഏറ്റവും ഉയർന്ന വിനിമയ നിരക്കിലൂടെയാണു വിപണി കടന്നു പോകുന്നത് തന്നെ.
അതോടൊപ്പം തന്നെ വിപണിയിൽ നിരക്ക് ഉയർന്നപ്പോൾ ദോഹയിലെ പണ വിനിമയ സ്ഥാപനങ്ങളിൽ ഒരു റിയാലിനു ചിലയിടങ്ങളിൽ 21 രൂപ 58 പൈസ ലഭിച്ചപ്പോൾ മറ്റു ചില സ്ഥാപനങ്ങളിൽ 21 രൂപ 64 പൈസ വരെയാണു വിനിമയ നിരക്ക് ലഭിച്ചിരുന്നത്. പണ വിനിമയ സ്ഥാപനങ്ങൾ തമ്മിൽ ഏതാനും ദിർഹത്തിന്റെ വ്യത്യാസം മാത്രമാണ് കാണുവാൻ സാധിക്കുന്നത്.
എന്നാൽ തന്നെ അവധിക്കായി നാട്ടിലേക്കു പോകാത്ത പ്രവാസികൾക്കു വിനിമയ നിരക്കിലെ വർധന ഗുണകരമാണ്. ശമ്പള ദിവസങ്ങൾ കഴിഞ്ഞതേയുള്ളു എന്നതിനാൽ പ്രവാസികളിൽ മിക്കവരും നാട്ടിലേക്കു പണം അയയ്ക്കുന്ന തിരക്കിലാണ് എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha
























