സൗദിയിൽ വേദനായി പ്രവാസികൾ; കഴിഞ്ഞ ദിവസം ജിദ്ദയിലെ ഖുലൈസിലുണ്ടായ വാഹപകടത്തിൽ മരിച്ച ലക്നൗ സ്വദേശികളായ അഞ്ചു പേരിൽ മൂന്നു പേരും സഹോദരങ്ങൾ... ഓടിയെത്തിയ മാതാപിതാക്കൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന മക്കളെ!

കഴിഞ്ഞ ദിവസം പെരുന്നാൾ ആഘോഷത്തിനിടെ ജിദ്ദയിലെ ഖുലൈസിലുണ്ടായ വാഹപകടത്തിൽ മരിച്ച ലക്നൗ സ്വദേശികളായ അഞ്ചു പേരിൽ മൂന്നു പേരും സഹോദരങ്ങൾ. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഇഖ്‌റ നിയാസ് സിദ്ദീഖി, രണ്ടാം ക്ലാസുകാരൻ അനസ് നിയാസ് എന്നിവരാണു അപകടത്തിൽ മരിച്ച സഹോദരങ്ങൾ. ഇവർ മൂന്നു പേരും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളാണ്.
അതേസമയം ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരാണു മരിച്ച മറ്റു രണ്ടു പേർ. ഇനായത്ത് കുട്ടികളുടെ പിതൃ സഹോദരനും തൗഫീഖ് മാതൃസഹോദരനുമാണ് എന്നതാണ്. പെരുന്നാൾ ആഘോഷിക്കാൻ ജിദ്ദയിൽ നിന്നു തൂവലിൽ പോയി മടങ്ങി വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ഖുലൈസിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
കൂടാതെ നിയാസ് ഒഴികെയുള്ള നാലു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരുക്കേറ്റ നിയാസിനെ എയർ ആംബുലൻസ് മാർഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടികളുടെ മാതാ പിതാക്കളും വേറെയും കുട്ടികളും ബന്ധുക്കളുടെ കൂടെ മറ്റൊരു വാഹനത്തിലുമായിരുന്നു സഞ്ചരിച്ചിരുന്നത് തന്നെ. എന്നാൽ അപകടം സംഭവിക്കുന്നതിനു തൊട്ടുമുമ്പ് ഇഖ്റ വാശി പിടിച്ചു കരഞ്ഞാണ് മാതാപിതാക്കളുടെ വാഹനത്തിൽ നിന്ന് അപകടമുണ്ടായ വാഹനത്തിൽ കയറിയത്. ഇതേതുടർന്ന് മാതാപിതാക്കളുടെ വാഹനം മുന്നിലും കുട്ടികൾ സഞ്ചരിച്ച വാഹനം പിന്നിലുമായിരുന്നു.
ഈ വാഹനം പിന്നാലെ വരുന്നതു കാണാതിരിക്കുകയും ഫോൺ ചെയ്തിട്ടും വിവരവും ലഭിക്കാതിരിക്കുകയും ചെയ്തപ്പോൾ മാതാപിതാക്കൾ തങ്ങളുടെ വാഹനം തിരിച്ചു വിടുകയും ചെയ്തു. അപ്പോഴാണു വാഹനം അപകടപ്പെട്ടതായി കണ്ടത്. പിന്നാലെ അപകടത്തെ സ്ഥലത്തെ കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു.
https://www.facebook.com/Malayalivartha
























