യുഎഇ ജനതയുടെ ശാക്തീകരണത്തിനായിരിക്കും എന്നും പ്രഥമ പരിഗണന; രാജ്യത്തിന്‍റെ പരമാധികാരത്തെയും സുരക്ഷയേയും ബാധിക്കുന്ന ഒന്നിനെയും വച്ചുപൊറുപ്പിക്കില്ല! ജ്യത്തിന്‍റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച പ്രവാസികളുടെ സേവനത്തെ ഏറെ വിലമതിക്കുന്നതായി യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ

യുഎഇ ജനതയുടെ ശാക്തീകരണത്തിനായിരിക്കും എന്നും പ്രഥമ പരിഗണന നൽകുമെന്ന് വ്യക്തമാക്കി യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ. പ്രസിഡന്‍റ് പദവി ഏറ്റെടുത്തശേഷം കഴിഞ്ഞ ദിവസമായിരുന്നു ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം എത്തിയത്.
അങ്ങനെ യുഎഇ പൗരൻമാർക്ക് സന്തോഷത്തോടെ ജീവിക്കാനുള്ളതെല്ലാം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. രാജ്യത്തിന്‍റെ പരമാധികാരത്തെയും സുരക്ഷയേയും ബാധിക്കുന്ന ഒന്നിനെയും വച്ചുപൊറുപ്പിക്കില്ല. യുഎഇയിലും അതുവഴി ലോകത്തും സമാധാനവും സ്ഥിരതയും നിലനിർത്തുകയെന്ന നയം തുടരുമെന്നും അതിനുവേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സമാധാനപരമായ സഹവർത്തിത്തം, പരസ്പര ബഹുമാനം, പുരോഗതി തുടങ്ങി യുഎഇയുടെ മൂല്യങ്ങളോട് യോജിക്കുന്ന എല്ലാ രാജ്യങ്ങളുമായി സൗഹൃദം പുലർത്തും. രാജ്യത്തിന്‍റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച പ്രവാസികളുടെ സേവനത്തെ ഏറെ വിലമതിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കൂടാതെ യുഎഇ പ്രസിഡന്‍റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ എല്ലാ ലോകനേതാക്കളോടും അദ്ദേഹം നന്ദി പറഞ്ഞു. ഒപ്പം, തന്നെ വലിയ ഉത്തരവാദിത്തം ഏൽപിച്ച സുപ്രീം കൗണ്‍സിൽ അംഗങ്ങളോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
പ്രസംഗത്തിൽ നിന്നുള്ള പ്രധാന കാര്യങ്ങൾ ഇങ്ങനെ:
1. ജനങ്ങളുടെ സന്തോഷത്തിന് മുൻഗണന
2. സമാധാനത്തിനായുള്ള അന്വേഷണം
3. യുഎഇയുടെ സുരക്ഷ, പരമാധികാരം
4. സ്വദേശികൾക്കും പ്രവാസികൾക്കും അഭിനന്ദനം
5. അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് ആദരാഞ്ജലി
6. യുവാക്കളിൽ പ്രതീക്ഷ
7. സഹായഹസ്തം നീട്ടൽ
8. യുഎഇ: വിശ്വസനീയമായ ഊർജ ദാതാവ്
9. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുക
10. ശാസ്ത്രത്തെ നന്മയ്ക്കായി ഉപയോഗിക്കുക
https://www.facebook.com/Malayalivartha
























