ഒമാനിൽ വേദനയായി പ്രവാസി കുടുംബം; കൂറ്റൻ തിരമാലയില്‍പ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒലിച്ചുപോകുന്ന ദാരുണമായ കാഴ്ച; അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങിയ തിരമാലയില്‍പ്പെട്ടവര്‍ കടലിലേക്ക് വീഴുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു, ഇന്ത്യക്കാരായ അച്ഛനും മകനും മരിച്ചു! മകൾക്കായുള്ള തിരച്ചിൽ തുടരുന്നു...

കഴിഞ്ഞ ദിവസം ഒമാനിലെ സലാലയില്‍ തിരമാലയില്‍പ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒലിച്ചുപോകുന്ന ദാരുണമായ അപകടത്തിന്റെ ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്. അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങിയ തിരമാലയില്‍പ്പെട്ടവര്‍ കടലിലേക്ക് വീഴുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ദാഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മുഗ്‌സെയില്‍ ബീച്ചില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്.
പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിൽ എത്തിയ ദുബായില്‍നിന്നുള്ള പ്രവാസി കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് തിരമാലയില്‍പ്പെട്ട് കാണാതായത്. അതേസമയം, ഇന്ത്യക്കാരായ അച്ഛനും മകനും മരിച്ചു. മകളെ കാണാതായി. മഹാരാഷ്ട്ര സ്വദേശി ശശികാന്ത് മഹാമനെ(42), മകന് ശ്രേയസ്(ആറ്), എന്നിവരുടെ മൃതദേഹം കണ്ടെടുക്കുകയുണ്ടായി. കാണാതായ മകള്‍ ശ്രൂതിയ്ക്കായി(ഒൻപത്) തെരച്ചില്‍ തുടരുകയാണ്.
അതോടൊപ്പം തന്നെ ദുബായില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ അവധി ആഘോഷിക്കാന്‍ കുടുംബത്തോടെ ബീച്ചിലെത്തിയതാണ്. ബീച്ചില്‍ അപകടകരമായ തിരകളുള്ളതിനാല്‍ വളരെ അടുത്തേയ്ക്ക് പോകരുതെന്ന് അധികൃതര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. എട്ട് പേരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha
























