കത്തുന്ന വേനലിലും മഴ ആസ്വദിക്കാന്‍ അവസരം; ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷനില്‍ ഒരുക്കിയിരിക്കുന്ന റെയിന്‍ റൂമിലൂടെ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ മഴ അനുഭവം ലഭിക്കും, സന്ദര്‍ശകരെ നനയ്ക്കാതെ ചുറ്റിലും മഴ പെയ്തുകൊണ്ടേയിരിക്കും....

കത്തുന്ന വേനലിലും മഴ ആസ്വദിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ഷാര്‍ജ. ഇവിടെ മഴമുറിയാണ് ഒരുക്കിയിരിക്കുകയാണ്. ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷനില്‍ ഒരുക്കിയിരിക്കുന്ന റെയിന്‍ റൂമിലൂടെ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ മഴ അനുഭവംനിങ്ങൾക്കായി കാത്തിരിക്കുന്നത്. വര്‍ഷത്തിലെ എല്ലാ ദിവസവും മഴ ആസ്വദിക്കാനുള്ള സംവിധാനമാണ് ഇവിടുത്തെ പ്രത്യേകത എന്നത്.
സന്ദര്‍ശകരെ നനയ്ക്കാതെ തന്നെ ചുറ്റിലും മഴ പെയ്തുകൊണ്ടേയിരിക്കുന്നതാണ്. പുറത്തെ വേനല്‍ച്ചൂടിലും മഴമുറിക്കുള്ളിലെത്തിയാല്‍ നാട്ടിലെ കാലവര്‍ഷത്തിന്റെ പ്രതീതിയാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത്. മഴയുടെ ശബ്ദമാസ്വദിച്ച് നടക്കുന്നതിനൊപ്പം തന്നെ ചിത്രങ്ങളുമെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ആളുകളുടെ ചലനങ്ങള്‍ക്ക് അനുസരിച്ച് തന്നെ മുറിക്കുള്ളിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതുവഴി നനയാതെ തന്നെ സന്ദര്‍ശകര്‍ക്ക് ചുറ്റിലും മഴ പെയ്യുന്നത് ആസ്വദിക്കാവുന്നതാണ്.
അതോടൊപ്പം തന്നെ 2018 മുതലാണ് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റെയിന്‍ റൂം സന്ദര്‍ശകരെ സ്വീകരിച്ച് തുടങ്ങിയത്. 1460 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മഴമുറി ഒരുക്കിയിരിക്കുന്നത്. ഇതില്‍ 1200 ലിറ്റര്‍ വെള്ളമാണ് ഉപയോഗിച്ചിട്ടുള്ളത്. വെള്ളം പാഴാക്കാതെ ശുദ്ധീകരിച്ച് പുനരുപയോഗിക്കുകയും ചെയ്യുകയാണ് അധികൃതർ.
https://www.facebook.com/Malayalivartha
























