കടലിൽ നിന്നെടുത്ത വാഹനത്തിൽ മൃതദേഹം..... നിയന്ത്രണം വിട്ട കാർ കടലിൽ പതിച്ചപ്പോൾ സാഹസികമായി മലയാളി നീന്തി രക്ഷപ്പെട്ടു! പിന്നാലെ കാറിൽ നിന്നു സാധനങ്ങളെടുക്കാൻ തിരികെ പോകവേ തിലമാലകളിൽപ്പെട്ടു മരണം...വേദനയായി പ്രവാസി മലയാളി

കഴിഞ്ഞ ദിവസമാണ് ഒമാനിൽ കടലിൽ വീണ ഇന്ത്യക്കാരെ കണ്ടെത്തിയതായുള്ള വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചത് ഇതിനുപിന്നാലെ വന്ന ദൃശ്യങ്ങളാണ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ ഏറെ ഭീതിയുളവാക്കുന്നതായിരുന്നു.
ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. നിയന്ത്രണം വിട്ട കാർ കടലിൽ പതിച്ചപ്പോൾ സാഹസികമായി നീന്തി രക്ഷപ്പെട്ട മലയാളി കാറിൽ നിന്നു സാധനങ്ങളെടുക്കാൻ തിരികെ പോകവേ തിലമാലകളിൽപ്പെട്ടു മരിച്ചതായി റിപ്പോർട്ട്. ബഹ്‌റൈനില്‍ ബിസിനസുകാരനായ പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായർ (42) ആണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ(13) വൈകിട്ട് ഇദ്ദേഹം സഞ്ചരിച്ച കാർ സിത്ര കോസ് വേയിൽ നിയന്ത്രണം വിട്ടു കടലില്‍ പതിക്കുകയായിരുന്നു എന്നാണു ലഭ്യമാകുന്ന വിവരം.
എന്നാൽ കഠിന ശ്രമങ്ങളിലൂടെയാണു ശ്രീജിത്ത് നീന്തി കരക്കണഞ്ഞത്. പിന്നീട് കാറില്‍ നിന്നു ചില വിലപിടിപ്പുള്ള സാധനങ്ങള്‍ എടുക്കാനായി തിരികെ നീന്തുകയാണ് ചെയ്തത്. എന്നാൽ, പാതി വഴിയില്‍ വന്‍തിരമാലകളില്‍പ്പെടുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുകയുണ്ടായി. പിന്നീടു രക്ഷാപ്രവർത്തകർ മൃതദേഹം കരക്കെത്തിക്കുകയുണ്ടായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായിവരുന്നു. ശ്രീജിത്തിന്റെ ഭാര്യ വിദ്യ ബഹ്‌റൈനിൽ സ്‌കൂൾ അധ്യാപികയാണ്. മൂന്ന് മക്കളുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കാണാതായ ഇന്ത്യക്കാരില്‍ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ശശികാന്ത് (42), ഇയാളുടെ ആറു വയസുകാരനായ മകന്‍ ശ്രേയസ് എന്നിവരുടെ മൃതദേങ്ങളാണ് കണ്ടെത്തിയത്. ശശികാന്തിന്റെ മകള്‍ ശ്രേയയെ (9) ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടത്തില്‍ കാണാതായ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























