ബാല്‍ക്കണിയിലെ വസ്ത്രം ഉണക്കല്‍ ഇനി നടക്കില്ല; കടിഞ്ഞാണിടാൻ ഒരുങ്ങി കുവൈറ്റ് ഭരണകൂടം, കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതിന് കനത്ത പിഴ ചുമത്തുന്ന കരടുനിര്‍ദേശം നൽകി കുവൈത്ത് മുനിസിപ്പാലിറ്റി, കൂടുതൽ മുന്നറിയിപ്പുകൾ ഇതാണ്...

പുതിയ നിർദ്ദേശങ്ങൾ പങ്കുവച്ച് കുവൈറ്റ് ഭരണകൂടം. ബാല്‍ക്കണിയിലെ വസ്ത്രം ഉണക്കല്‍ അടക്കമുള്ള നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ നിയമ പരിഷ്കരണം കുവൈത്ത് മുനിസിപ്പാലിറ്റി പരിഗണിക്കുന്നതായി റിപ്പോർട്ട്. കുവൈത്ത് മുനിസിപ്പാലിറ്റി പൊതുശുചിത്വം, ചവറ്റുകുട്ട ഗതാഗതം എന്നിവ സംബന്ധിച്ച് തയാറാക്കിയ പുതിയ കരട് ഓര്‍ഡിനന്‍സ് അവലോകനം ചെയ്യാന്‍ കൗണ്‍സിലിന്റെ ലീഗല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതിന് കനത്ത പിഴ ചുമത്തുന്നതാണ് കരടുനിര്‍ദേശം എന്നത്.
അതോടൊപ്പം തന്ന്നെ നിലവില്‍ ബാല്‍ക്കണിയിലും ജനലിലും വസ്ത്രം ഉണക്കാനിടുന്നത് 100 ദീനാര്‍ മുതല്‍ 300 ദീനാര്‍ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. എന്നാൽ ഇത് 500 ദീനാറാക്കി ഉയര്‍ത്താനാണ് നിര്‍ദേശം. കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയില്‍ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതും ഫര്‍ണിച്ചറുകളും മറ്റും കൂട്ടിയിടുന്നതും തടയുകയാണ് അധികൃതരുടെ ലക്ഷ്യം.
ഇതിന് വേണ്ടിയുള്ള നിർദ്ദേശം കുവെെറ്റ് മുൻസിപാലിറ്റി നേരത്തെ തന്നെ നൽകി കഴിഞ്ഞു. ബാൽകണിിൽ തുണികൾ വിരിക്കുന്നത് കെട്ടിടങ്ങളുടേയും നഗരത്തിന്റെയും ഭംഗി നഷ്ടപ്പെടുത്തുന്നതാണ്. ഇതുകൂടാതെ ബാൽക്കണിയിൽ ഫർണിച്ചറുകളും മറ്റു അനാവശ്യ സാധനങ്ങൾ കൂട്ടിയിടുന്നതും നിയമ ലംഘനം ആയാണ് കണക്കാക്കുന്നത്.
ഇതുകൂടാതെ അനുവദനീയമല്ലാത്ത സ്ഥലത്ത് ഗ്രില്ലിങ് നടത്തുന്നതും വലിയ കുറ്റമാണ്. തെരുവുകള്‍, സ്ക്വയറുകള്‍, പൊതു പാര്‍ക്കുകള്‍, വാട്ടര്‍ഫ്രണ്ടുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വസ്‌തുക്കള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ ഇറച്ചി ചുടുന്നത് ഇനി അനുവദിക്കില്ല. അനുവദനീയമായ സ്ഥലത്ത് ഇക്കാര്യം പ്രത്യേകം എഴുതിവക്കുന്നതാണ്. അല്ലാത്ത സ്ഥലത്ത് ഗ്രില്ലിങ് നടത്തിയാല്‍ 5000 ദീനാര്‍ മുതല്‍ 2000 ദീനാര്‍ വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























