സൗദി യുവതീയുവാക്കള്‍ക്ക് പുത്തൻ സംവിധാനം ഒരുക്കി അധികൃതർ; ഡിജിറ്റല്‍ രംഗത്ത് പരിശീലനം നല്‍കുന്നതിനുള്ള കരാറില്‍ സൗദി ഡെപ്യൂട്ടി മന്ത്രി ഇസ്സാം അല്‍തുക്കൈര്‍ ഒപ്പുവച്ചു, എട്ടു സംരംഭങ്ങള്‍ നടപ്പാക്കുന്നതിനുള്ള കരാര്‍ മധ്യപൗരസ്ത്യ-ഉത്തരാഫ്രിക്ക മേഖലയിലെ സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉയര്‍ത്തും

ഒരു ലക്ഷത്തിലേറെ സൗദി യുവതീയുവാക്കള്‍ക്ക് ഡിജിറ്റല്‍ രംഗത്ത് ഐ.ബി.എം പരിശീലനം നല്‍കുമെന്ന് അധികൃതർ. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ഐ.ടി ഭീമന്‍ ഇന്റര്‍നാഷനല്‍ ബിസിനസ് മെഷീന്‍ (ഐ.ബി.എം) സൗദി വിവരസാങ്കേതികവിദ്യ അതോറിറ്റി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. എട്ടു സംരംഭങ്ങള്‍ നടപ്പാക്കുന്നതിനുള്ള കരാര്‍ മധ്യപൗരസ്ത്യ-ഉത്തരാഫ്രിക്ക മേഖലയിലെ സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ ആന്‍ഡ് പാര്‍ട്ട്ണര്‍ഷിപ് ഡെപ്യൂട്ടി മന്ത്രി ഇസ്സാം അല്‍തുക്കൈര്‍, ഐ.ബി.എം സൗദി ജനറല്‍ മാനേജര്‍ ഫഹദ് അല്‍അനസി എന്നിവരാണ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. നാലാം വ്യവസായിക വിപ്ലവത്തിലേക്കുള്ള സൗദി അറേബ്യയുടെ നിക്ഷേപകേന്ദ്രീകൃത ലക്ഷ്യവുമായി ബന്ധിപ്പിക്കുന്നതാണ് കരാറെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുകയുണ്ടായി. പരിശീലനത്തിന് കീഴില്‍ വരുന്ന മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും സൈബര്‍ സുരക്ഷയും ഗവേഷണവും സോഫ്റ്റ്‌വെയര്‍ ഡെവലപ്പിങ്ങും ക്ലൗഡ് കമ്ബ്യൂട്ടിങ്ങും ഉള്‍പ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha
























