കുവൈത്തില്‍ കർശന പരിശോധന തുടരുന്നു; വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്ന് 32 റെസിഡന്‍സ്, തൊഴില്‍ നിയമലംഘകര്‍ പിടിയിലായി!

കുവൈത്തില്‍ അധികൃതർ കർശന പരിശോധന തുടരുകയാണ്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സും ട്രൈ പാര്‍ട്ടി കമ്മറ്റിയും നടത്തി വരുന്ന സെക്യൂരിറ്റി ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പരിശോധന തുടരുന്നത്. ഇതേതുടർന്ന് വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്ന് 32 റെസിഡന്‍സ്, തൊഴില്‍ നിയമലംഘകര്‍ പിടിയിലായി.
അതോടൊപ്പം തന്നെ നാല് നിയമലംഘകരെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസില്‍ നിന്ന് പിടികൂടി. ദിവസ വേതനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. കൂടുതല്‍ പേരും സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്നും ഒളിച്ചോടിയവരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ എല്ലാവരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























