നിരക്കുകൾ എല്ലാം കുത്തനെ കുറഞ്ഞു; ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്പനികള്‍, പ്രവാസികൾക്ക് ആശ്വാസമേകുന്ന റിപ്പോർട്ട് പുറത്ത്....

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്ര നിരക്കില്‍ ഒട്ടും പ്രതീക്ഷിക്കാത്തപ്പോഴായിരുന്നു വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. അതായത് മൂന്നിരട്ടിയുടെ വര്‍ധനയാണ് വിമാനക്കമ്പനകള്‍ വരുത്തിയിരുന്നത്. രണ്ടുവര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം പെരുന്നാള്‍ ആഘോഷങ്ങള്‍ സജീവമാകുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്തരത്തിൽ വിമാന കമ്പനികള്‍ നിരക്ക് കൂട്ടി പ്രവാസികളെ വെട്ടിലാക്കിയത്. എന്നാല്‍ ഇപ്പോള്‍ പ്രവാസികള്‍ക്ക് ആശ്വാസം ഏകുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അതായത് റിപ്പോർട്ടുകൾ പ്രകാരം ടിക്കറ്റ് വിലയില്‍ കമ്പനികള്‍ കുറവ് വരുത്തിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ കുറഞ്ഞതോടെയാണ് ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്പനികള്‍ രംഗത്തുവന്നത്. ആഗസ്റ്റ് ആദ്യവാരം മുതല്‍ സാധാരണ നിരക്കിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഗള്‍ഫിലെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധിക്ക് അടച്ചതും ബലിപെരുന്നാളും അവസരമാക്കിയായിരുന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികള്‍ വര്‍ദ്ധിപ്പിച്ചിരുന്നത്.
ജൂലായിലെ തന്നെ ആദ്യ രണ്ട് ആഴ്ചകളിലായിരുന്നു ഏറ്റവും കൂടിയ നിരക്ക് ഈടാക്കിയിരുന്നത്. ഇതോടെ സാധാരണക്കാര്‍ക്ക് നാട്ടിലേക്കുള്ള യാത്ര തന്നെ ഉപേക്ഷിക്കേണ്ടി വരുകയാണ് ചെയ്തത്. ജൂലായ് ഒന്നിന് അടച്ച സ്‌കൂളുകള്‍ ആഗസ്റ്റ് അവസാനം തുറക്കുമെന്നതിനാല്‍ തന്നെ മിക്ക പ്രവാസി കുടുംബങ്ങളും ഇതിനോടകം നാട്ടിലെത്തിയിട്ടുണ്ട്.
അതേസമയം ജൂലായില്‍ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് ശരാശരി 35,000 രൂപ ആയിരുന്നു എയര്‍ഇന്ത്യ എക്‌സ്പ്രസിലെ നിരക്ക്. എന്നാല്‍ ഇതേ റൂട്ടില്‍ ആഗസ്റ്റില്‍ 13,400 രൂപ നല്‍കിയാല്‍ മതിയാകും എന്നാണ് ലഭ്യമാകുന്ന വിവരം. അബൂദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 40,000 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ആഗസ്റ്റില്‍ 10,850 രൂപ മതിയാകുന്നതാണ്. ബഹറൈന്‍, കുവൈത്ത്, ദമാം, മസ്‌ക്കറ്റ്, ജിദ്ദ റൂട്ടുകളില്‍ എല്ലാം ഈ കുറവുണ്ട്.
അങ്ങനെ സീസണ്‍ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ നടത്തുന്ന കൊള്ളയ്‌ക്കെതിരെ പ്രവാസികള്‍ രംഗത്തെത്തിയിരുന്നു. ഇത്തരം കൊള്ള അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി പ്രവാസി സംഘടനകള്‍ പലതവണ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ യാതൊരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം എന്നത്. എന്തായാലും യാത്രക്കാരുടെ എണ്ണ കുറഞ്ഞുതുടങ്ങിയതോടെ വിമാനക്കമ്പനികള്‍ തന്നെ സമീപനം മാറ്റിയിരിക്കുകയാണ് ചെയ്യുന്നത്.
ആഗസ്റ്റ് ആദ്യവാരത്തിലെ നിരക്ക് എന്നത്;
ബഹറൈന്‍ കോഴിക്കോട്: 22,000
കുവൈത്ത് കോഴിക്കോട്: 17,000
ദമാം കോഴിക്കോട്: 13,000
മസ്‌ക്കറ്റ് കോഴിക്കോട്: 9,900
ജിദ്ദ കോഴിക്കോട്: 17,600
ദോഹ കോഴിക്കോട്: 17,000
ജൂലായിലെ ആദ്യ ആഴ്ച ഈടാക്കിയ നിരക്ക് എന്നത്;
ബഹറൈന്‍ കോഴിക്കോട് : 44,000
കുവൈത്ത് കോഴിക്കോട്: 31,000
ദമാം കോഴിക്കോട്: 38,000
മസ്‌ക്കറ്റ് കോഴിക്കോട്: 35,000
ജിദ്ദ കോഴിക്കോട്: 31,000
ദോഹ കോഴിക്കോട്: 40,000
https://www.facebook.com/Malayalivartha
























