ഒമാനിൽ ബസ് അപകടത്തില്‍പ്പെട്ടു; അഞ്ചു പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്കേറ്റു

ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ചു പേര്‍ മരിച്ചതായി റിപ്പോർട്ട്. 14 പേര്‍ക്ക് പരുക്കേറ്റതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിക്കുകയുണ്ടായി. അല്‍ ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖില്‍ ശനിയാഴ്ച രാവിലെയായിരുന്നു ബസ് അപകടം. ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളില്‍ എത്തിച്ചതായും അധികൃതർ അറിയിച്ചു .
https://www.facebook.com/Malayalivartha
























