ചൂടിൽ പൊള്ളി ഖത്തർ; വേനൽ ചൂടിൽ വീട്ടിനകത്തും വാഹനങ്ങളിലും ഉണ്ടായേക്കാവുന്ന തീപിടിത്തത്തെ പ്രതിരോധിക്കാൻ മുൻകരുതലുകൾ ഉറപ്പാക്കാണം, കരുതൽ വേണം ഇതിലൊക്കെ.... പുതിയ നിർദ്ദേശവുമായി അധികൃതർ

ഗൾഫ് രാഷ്ട്രങ്ങളിൽ വേനൽ ആരംഭിച്ചിരിക്കുകയാണ്. പൊള്ളുന്ന ചൂടാണ് എങ്ങും റിപ്പോർട്ട് ചെയുന്നത്. ഇതോടൊപ്പം തന്നെ ഖത്തറിൽ പകൽ താപനില കനക്കുകയാണ്. വേനൽ ചൂടിൽ വീട്ടിനകത്തും വാഹനങ്ങളിലും ഉണ്ടായേക്കാവുന്ന തീപിടിത്തത്തെ പ്രതിരോധിക്കാൻ മുൻകരുതലുകൾ ഉറപ്പാക്കാണം എന്ന് നിർദ്ദേശം നൽകുകയാണ് അധികൃതർ. കുട്ടികളുടെ മേലും പ്രത്യേകം കരുതൽ വേണം. ആഭ്യന്തര മന്ത്രാലയമാണ് സമൂഹമാധ്യമങ്ങളിലൂടെ വീടുകളിലും വാഹനങ്ങളിലും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഓർമപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം പുറത്തെ താപനിലയേക്കാൾ കൂടുതലായിരിക്കും വാഹനങ്ങൾക്കുള്ളിലേത് എന്നതിനാൽ അപകടങ്ങളെ പ്രതിരോധിക്കാൻ ജാഗ്രത അത്യന്താപേക്ഷിതമാണ്. വീടിന് പുറത്തേക്ക് യാത്ര പോകുമ്പോൾ തന്നെ കാലാവസ്ഥാ സാഹചര്യം പരിശോധിക്കേണ്ടതാണ്. ഗതാഗത നിയമങ്ങൾ പാലിച്ചു വേണം വാഹനം ഓടിക്കാനെന്നും അധികൃതർ നിർദേശിക്കുകയാണ്.
വീട്ടിനകത്ത് ശ്രദ്ധിക്കേണ്ടത് ഇതൊക്കെ...
∙പവർ എക്സ്റ്റൻഷൻ കോഡുകളുടെ ശേഷി അറിഞ്ഞു വേണം അവ ഉപയോഗിക്കാൻ. ഒരേസമയം ഒന്നിലധികം കണക്ഷനുകൾ വൈദ്യുതിയുടെ അമിതഭാരത്തിന് ഇടയാക്കുന്നതായിരിക്കും.
∙എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പ്രവർത്തനക്ഷമത ഉറപ്പാക്കേണ്ടതാണ്. അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കിയിരിക്കണം.
∙സ്‌മോക്ക് ഡിറ്റക്ടർ സ്ഥാപിക്കുക, ഫയർ എക്സ്റ്റിൻഗ്യൂഷറിന്റെ ലഭ്യതയും കാലാവധിയും ഉറപ്പാക്കുക, എക്‌സ്‌ഹോസ്റ്റ് ഫാനുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്
വാഹനങ്ങളിലും വേണം ശ്രദ്ധ
∙വാഹനത്തിനുള്ളിൽ പവർ ബാങ്കുകൾ, ഫോൺ ചാർജറുകൾ, പെർഫ്യൂമുകൾ, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവ സൂക്ഷിക്കുന്നത് തീപിടിക്കാൻ ഇടയാക്കുന്നതാണ്.
∙വാഹനങ്ങളുടെ അറ്റകുറ്റപണികൾ യഥാസമയങ്ങളിൽ നടത്തിയിരിക്കണം.
∙ശരിയായി പ്രവർത്തിക്കുന്നതും ഗുണനിലവാരമുള്ളതുമായ ഫയർ എക്സ്റ്റിൻഗ്യൂഷർ വാഹനത്തിലുണ്ടായിരിക്കണം.
∙കാറിനുള്ളിലെ എയർകണ്ടീഷൻ ശരിയായ രീതിയിലാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കണം. ഇലക്ട്രിക്കൽ വയറുകളുടെ പ്രവർത്തനക്ഷമതയും ഉറപ്പാക്കേണ്ടതാണ്.
∙ഇന്ധനടാങ്കുകൾക്ക് ചോർച്ച ഇല്ലെന്ന് ഉറപ്പാക്കണം. പമ്പ് പ്രവർത്തനക്ഷമമാണോയെന്നു പരിശോധിക്കണം. എൻജിൻ തണുപ്പിക്കാനുള്ള കൂളന്റ് റേഡിയേറ്ററിൽ മതിയായ അളവിലുണ്ടോ എന്നതും പരിശോധിക്കണം.
∙ഷജനറേറ്റർ, പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ എന്നിവയുടെ സമീപത്ത് നിന്നകലത്തിലായിരിക്കണം വാഹനം പാർക്കു ചെയ്യേണ്ടത്.
കുട്ടികളുടെ മേൽ ജാഗ്രത വേണം
∙വീട്ടിനകത്തും പുറത്തും കുട്ടികളുടെ മേൽ എപ്പോഴും ശ്രദ്ധയുണ്ടായിരിക്കണം.
∙അടുക്കളയിൽ ചൂടുള്ള ഭക്ഷണസാധനങ്ങൾ എടുക്കുമ്പോൾ തന്നെ സമീപത്ത് കുട്ടികൾ ഇല്ലെന്ന് ഉറപ്പാക്കണം.
∙ഗ്യാസ് സിലിണ്ടറുകൾ, ബർണറുകൾ തുടങ്ങി പെട്ടെന്ന് തീപിടിക്കുന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കരുത്.
∙അയൺ ബോക്‌സുകൾ, ഹെയർ ഡ്രയറുകൾ തുടങ്ങി ചൂടുള്ള ഉപകരണങ്ങൾ കുട്ടികൾക്ക് കൈയ്യെത്തും അകലെ സൂക്ഷിക്കുകയും ചെയ്യരുത്.
∙പുറത്ത് വിനോദ സ്ഥലങ്ങൾ, കളിക്കളങ്ങൾ, നീന്തൽ കുളങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലും കുട്ടികളുടെ മേൽ ശ്രദ്ധ വേണ്ടത്.
∙വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി രക്ഷിതാക്കൾ പുറത്തേക്ക് പോകരുത്.
https://www.facebook.com/Malayalivartha
























