ലഹരി മരുന്ന് കള്ളക്കടക്ക്; കുവൈത്തിൽ ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചു, പ്രതി കടത്താൻ ശ്രമിച്ചത് 28 ലക്ഷത്തിലേറെ രൂപ മൂല്യമുള്ള ലഹരി മരുന്ന്

ലഹരി മരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിപണിയിൽ 11,000 കുവൈത്ത് ദിനാർ അതായത് ഏതാണ്ട് 28 ലക്ഷത്തിലേറെ രൂപ മൂല്യമുള്ള ലഹരി മരുന്നാണ് പ്രതി കടത്താൻ ശ്രമിച്ചത്.
ഇതിനുപിന്നാലെ കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ രാജ്യത്ത് നിന്നും പോസ്റ്റല്‍ മാര്‍ഗമാണ് ലഹരിമരുന്ന് അടങ്ങിയ പാര്‍സല്‍ കുവൈത്തിലെത്തിയിരുന്നത്. ഉടൻ തന്നെ അധികൃതർ ഇയാളെ പിടികൂടിയിരുന്നു.
പിന്നാലെ ചോദ്യം ചെയ്യലിൽ ഒന്നേകാൽ കിലോ ഹാഷിഷ് കുവൈത്തിലെത്തിച്ചതായി പ്രതി സമ്മതിക്കുകയുണ്ടായി. കസ്റ്റംസിന്റെ കണ്ണില്‍പ്പെടാതിരിക്കാൻ ചോക്കലേറ്റ് ബോക്‌സില്‍ ഒളിപ്പിച്ചാണ് ഇവ രാജ്യത്തെത്തിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha
























