ബഹറിനിൽ ഈ മാസം 27 മുതൽ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ; ഇ ടക്കിടെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്

ബഹ്‌റൈനിൽ ഈ മാസം 27 മുതൽ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് പ്രവചനം. ഇടക്കിടെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുകയുണ്ടായി. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില സമയങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയും ഉയർന്ന തിരമാലകളും ഉണ്ടാകാവുന്നതാണ്. അറബിക്കടലിന്റെ തെക്ക് രൂപംകൊള്ളുന്ന ന്യൂനമർദവും മേഘങ്ങളുമാണ് ശക്തമായ മഴക്കും ഇടിമിന്നലിനും കാരണമാകുന്നത്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ജലബാഷ്പം നിറഞ്ഞ കിഴക്കൻ കാറ്റിന്റെ സ്വാധീനം മൂലം കഴിഞ്ഞ ദിവസങ്ങളിൽ താപനിലയും ഉപരിതല ഈർപ്പവും വലിയതോതിൽ ഉയർന്നിരുന്നു. വരും ദിവസങ്ങളിൽ കാറ്റ് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് മാറുമെന്നും പകൽസമയങ്ങളിൽ ശക്തമാകുമെന്നും അതോടൊപ്പം തന്നെ ഉപരിതല ഈർപ്പം കുറയുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























