ബഹ്‌റൈന് തുടർച്ചയായി ആ അംഗീകാരം; മനുഷ്യക്കടത്ത് തടയുന്നതിന് ബഹ്റൈൻ നടത്തിയ ശ്രമങ്ങൾക്ക് യു.എസ് വിദേശകാര്യ മന്ത്രാത്തിന്റെ അംഗീകാരം, അഭീമനാകരമെന്ന് മന്ത്രിസഭ

ബഹ്‌റൈനിൽ മനുഷ്യക്കടത്ത് തടയുന്നതിന് ബഹ്റൈൻ നടത്തിയ ശ്രമങ്ങൾക്ക് യു.എസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലെ പ്രത്യേക പരാമർശം അഭിമാനകരമാണെന്ന് മന്ത്രിസഭ യോഗം അഭിപ്രായപ്പെടുകയുണ്ടായി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ അതോറിറ്റികൾക്കും നന്ദി രേഖപ്പെടുത്തുകയുണ്ടായ. മനുഷ്യക്കടത്ത് തടയുന്നതിൽ തന്നെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയ സ്ഥാനം കൈവരിക്കാൻ സാധിച്ചത് ചിട്ടയായ പ്രവർത്തനത്തിന്‍റെ ഫലമാണെന്നും യോഗം വിലയിരുത്തിയിരുന്നു.
കൂടാതെ പൊതുമുതൽ സംരക്ഷിക്കുന്നതിനും സൂക്ഷ്മമായി കൈകാര്യംചെയ്യുന്നതിനും അതിൽ വരുന്ന വീഴ്ചകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കൂടാതെ ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുകയുണ്ടായി. അയൽരാജ്യങ്ങളുമായി വ്യവസായിക രംഗത്ത് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കാബിനറ്റ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























