ബമ്പർ ഓഫറുമായി ഏഷ്യയിലെ ഏറ്റവും നിരക്ക് കുറഞ്ഞ വിമാനക്കമ്പനികളില്‍ ഒന്നായ എയർഏഷ്യ; യാത്രക്കാർക്ക് അഞ്ച് ദശലക്ഷം സൗജന്യ സീറ്റുകൾ വാഗ്ദാനം ചെയ്യുന്നു, ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 25 വരെ ഓഫറുകളോടെ ടിക്കറ്റുകൾ വാങ്ങാം! ഓഫറുകൾ ബാധകം 2023 ജനുവരി 1 നും 2023 ഒക്ടോബർ 28 നും ഇടയിലുള്ള യാത്രകൾക്ക്

ഏഷ്യയിലെ ഏറ്റവും നിരക്ക് കുറഞ്ഞ വിമാനക്കമ്പനികളില്‍ ഒന്നായ എയർഏഷ്യ അതിന്റെ തിരിച്ചു വരവ് ആഘോഷിക്കാൻ ഒരുകുകയാണ്. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് അഞ്ച് ദശലക്ഷം സൗജന്യ സീറ്റുകൾ വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ട്. ഇന്നലെ മുതൽ തന്നെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 25 വരെ ഓഫറുകളോടെ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. 2023 ജനുവരി 1 നും 2023 ഒക്ടോബർ 28 നും ഇടയിലുള്ള യാത്രകൾക്കായിരിക്കും ഓഫറുകൾ ബാധകമാണ്. എയർലൈനിന്റെ വെബ്സൈറ്റ് വഴി ടിക്കയറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
എയർഏഷ്യയുടെ സൗജന്യ സീറ്റ് ഓഫർ നിങ്ങൾക്ക് എങ്ങനെ നേടാനാകും?
എയർഏഷ്യയുടെ ഓഫർ അതിന്റെ വെബ്‌സൈറ്റിലും ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. എയർഏഷ്യ സൂപ്പർ ആപ്പിലോ വെബ്‌സൈറ്റിലോ ഉള്ള ‘ഫ്ലൈറ്റ്സ്’ ഐക്കണിൽ ക്ലിക്ക് ചെയ്‌ത് നിങ്ങൾക്ക് ഈ ഓഫർ സ്വന്തമാക്കാൻ സാധിക്കും.
അങ്ങനെ എയർ ഏഷ്യയുടെ ഈ സൗജന്യ യാത്ര ഓഫർ നൽകികൊണ്ട് ഇതുവരെ പിന്തുണയായി നിന്ന യാത്രക്കാർക്ക് നന്ദി പറയുന്നതായി എയർഏഷ്യ ഗ്രൂപ്പ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ കാരെൻ ചാൻ വ്യക്തമാക്കി. ഏറ്റവും ഡിമാന്റുള്ള പല റൂട്ടുകളും പുനരാരംഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എയർ ഏഷ്യയുടെ 21-ാം ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് ഈ ഓഫർ യാത്രക്കാർക്കായി നൽകുന്നു എന്ന് കാരെൻ ചാൻ ചൂണ്ടിക്കാണിച്ചു. തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്‌നാം തുടങ്ങിയ നിരവധി ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ ഏഷ്യയുടെ ഈ ഓഫർ ലഭ്യമാക്കിയിട്ടുണ്ട്.
അതിസാമ്യം രണ്ട് മാസം മുമ്പ് എയർഏഷ്യ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ മൊത്തം അഞ്ച് ദശലക്ഷം സീറ്റുകളാണ് യാത്രക്കാർക്കായി എയർ ഏഷ്യ സൗജന്യമായി നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha