കുവൈത്തില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി; ഒമിക്രോണ്‍ വകഭേദത്തില്‍ ഉള്‍പ്പെടുന്ന ഉപവകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസിന്റെ ജനിതക ഘടനയും

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം രംഗത്ത്. നേരത്തെ മറ്റ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ച XBB. 1.5 എന്ന വകഭേദമാണ് കുവൈത്തില്‍ നടത്തിയ ജനിതകശ്രേണി പരിശോധനയിലും കണ്ടെത്തിയിരിക്കുന്നതെന്ന് ബുധനാഴ്‍ച ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഒമിക്രോണ്‍ വകഭേദത്തില്‍ ഉള്‍പ്പെടുന്ന ഉപവകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയ ഈ വൈറസിന്റെ ജനിതക ഘടനയും എന്നാണ് റിപ്പോർട്ട്.
അതോടൊപ്പം തന്നെ രാജ്യത്തെ പകര്‍ച്ചവ്യാധി നിയന്ത്രണ സ്ഥിതി ഇപ്പോള്‍ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാൽ തന്നെയും പുതിയ വകഭേദം കൂടുതല്‍ വേഗത്തില്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതുവരെ ലോകത്ത് മുപ്പതിലധികം രാജ്യങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട വകഭേദമാണ് ഇപ്പോള്‍ കുവൈത്തിലും സ്ഥിരീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha