പ്രവാസികളെ ഞെട്ടിച്ച് യുഎഇയുടെ ആ പുറപ്പാട്, സ്വകാര്യ കമ്പനികളില്‍ നിശ്ചിത നിരക്കില്‍ പൗരന്‍മാരെ ജോലിക്കെടുക്കാത്ത കമ്പനികളുടെ പിഴ തുക ഉയർത്തും, കർശന മുന്നറിയിപ്പുമായി അധികൃതർ...!

സ്വദേശിവത്ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് വീണ്ടും ആവർത്തിക്കുകയാണ് യുഎഇ. ഇതിന്റെ ഭാഗമായി ഒരോ കർശന നടപടികളുമായി അധികൃതർ മുന്നോട്ടു നീങ്ങുകയാണ്. ഇത് മൂലം തൊഴിൽ പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് പ്രവാസികൾ.ഇതിന് പിന്നാലെ സ്വകാര്യ കമ്പനികളില്‍ നിശ്ചിത നിരക്കില്‍ പൗരന്‍മാരെ ജോലിക്കെടുക്കാത്ത കമ്പനികള്‍ക്ക് പിഴ തുക വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികതർ.
മലയാളികളുടെ ഉൾപ്പെടെ ഉടമസ്ഥതയിലുള്ള പല കമ്പനികളും ഇതിൽ ആശങ്കയിലാണ്. നിശ്ചിത നിരക്കില്‍ പൗരന്‍മാരെ ജോലിക്കെടുക്കാത്ത ഇത്തരം കമ്പനികള്‍ക്ക് വര്‍ഷാവസാനത്തോടെ പിഴ തുക വര്‍ധിപ്പിക്കുമെന്ന് യുഎഇ മന്ത്രി അറിയിച്ചു.2022ല്‍ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ട കമ്പനികള്‍ക്ക് ചുമത്തിയ 72,000 ദിര്‍ഹത്തില്‍ നിന്ന് വാര്‍ഷിക പിഴ 84,000 ദിര്‍ഹം ആയി ഉയര്‍ത്തുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ അവാര്‍ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ, 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വിദഗ്ധരായ ജീവനക്കാരുള്ള കമ്പനികള്‍ക്ക് അവരുടെ തൊഴില്‍ ശക്തിയില്‍ നാലു ശതമാനം സ്വദേശികള്‍ ഉണ്ടായിരിക്കണം. നിയമപ്രകാരം നിയമിക്കാത്ത ഓരോ സ്വദേശിക്കും വര്‍ഷത്തില്‍ 84,000 ദിര്‍ഹം പിഴ ചുമത്തും. പിഴ ഓരോ വര്‍ഷവും വര്‍ധിപ്പിക്കുമെന്നും ഡോ. അല്‍ അവാര്‍ പറഞ്ഞു.
2022 ലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ട സ്വകാര്യ കമ്പനികള്‍ക്കെതിരെ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം 400 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏകദേശം 9,293 കമ്പനികള്‍ രണ്ട് ശതമാനം സ്വദേശികളെ നിയമിച്ച് ലക്ഷ്യം കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha