ഹജ്ജ് യാത്ര മേയ് 21 മുതല്‍ ജൂണ്‍ 22 വരെ രണ്ടു ഘട്ടങ്ങളില്‍.... ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍ മദീനയിലേക്കാണ് പുറപ്പെടുക, രണ്ടാംഘട്ടത്തിലുള്ളവര്‍ ജിദ്ദയിലേക്ക്

ഇത്തവണത്തെ ഹജ്ജ് യാത്ര മേയ് 21 മുതല്‍ ജൂണ്‍ 22 വരെ രണ്ടു ഘട്ടങ്ങളില്‍.... ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍ മദീനയിലേക്കാണ് പുറപ്പെടുക, ഇവരുടെ മടക്കയാത്ര ജിദ്ദയില്‍ നിന്നായിരിക്കും. രണ്ടാംഘട്ടത്തിലുള്ളവര്‍ ജിദ്ദയിലേക്ക്. ഇവര്‍ മടങ്ങുന്നത് മദീനയില്‍നിന്നായിരിക്കും.
യാത്ര പുറപ്പെടുന്നതിന് അഞ്ചു മണിക്കൂര്‍ മുമ്പായി ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ എത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
മടക്കയാത്ര ജൂലൈ മൂന്നുമുതല്‍ ആഗസ്റ്റ് രണ്ടുവരെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഹജ്ജ് യാത്രയുടെ സമയപരിധി 30 മുതല്‍ 40 വരെ ദിവസമായിരിക്കും .
25 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നായിരിക്കും യാത്ര. ഓരോ കേന്ദ്രങ്ങളില്‍ നിന്നും അവസാനമായി ഹജ്ജ് യാത്ര നടന്ന സമയങ്ങളിലെ വിമാന ടിക്കറ്റ് നിരക്കും മൊത്തം ചെലവും കേന്ദ്ര ഹജ്ജ് കമ്മിറ്റി മാര്‍ഗനിര്‍ദേശത്തില്‍ നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും നിരക്കുകളാണ് ഉള്‍പ്പെടുത്തിയത്. കൊച്ചിയില്‍നിന്ന് 2019ല്‍ വിമാന ടിക്കറ്റ് നിരക്ക് 73,427 രൂപയും മൊത്തം ചെലവ് 2,46,500 രൂപയുമായിരുന്നു.
കോഴിക്കോട്ടുനിന്ന് ഇത് യഥാക്രമം 72,421 രൂപയും 2,45,500 രൂപയുമായിരുന്നു. കോവിഡ് സമയമായതിനാല്‍ 2022ല്‍ 10 കേന്ദ്രങ്ങളില്‍നിന്ന് മാത്രമായിരുന്നു ഹജ്ജ് സര്‍വിസുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha