ഡോ.സിസ തോമസിന് എതിരായ സർക്കാരിന്റെ നടപടികൾക്ക് വിലക്ക്; നോട്ടീസിന് മറുപടി നല്‍കണം; വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് നിർദേശിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

കെ ടി യു വിസി ഡോ. സിസ തോമസിന് അനുകൂലമായ ഒരു വിധി വന്നിരിക്കുകയാണ്. ഡോ.സിസ തോമസിന് എതിരായ സർക്കാരിന്റെ നടപടികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികള്‍ വിലക്കി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. നോട്ടീസിന് മറുപടി നല്‍കാന്‍ സിസ തോമസിനോട് ട്രിബ്യൂണല്‍ നിര്‍ദേശിക്കുകയും ചെയ്തു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സര്‍ക്കാര്‍ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല വിസി ചുമതലയേറ്റെടുത്തതിലാണ് സര്‍ക്കാര്‍ ഡോ. സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അനുമതി തേടാത്തത് ചട്ടവിരുദ്ധമെന്നും വകുപ്പുതല നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ടായിരുന്നു. ഇതിലെ തുടര്‍നടപടികളാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിലക്കിയത്. സിസ തോമസ് നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത് .
കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ സിസയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നോട്ടിസ് നൽകിയത് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 23ന് കേസ് പരിഗണിക്കുവാനിരിക്കുകയാണ്. ഈ മാസം അവസാനം ഡോ.സിസ തോമസ് സർവീസിൽനിന്ന് വിരമിക്കും.
https://www.facebook.com/Malayalivartha