വീട്ടിൽ അതിക്രമിച്ച് കടന്ന് കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസ്, തിരുവനന്തപുരം പാറശ്ശാല പീഡനക്കേസിൽ യുവതിക്കെതിരെ പോലീസ് കുറ്റപത്രം
തിരുവനന്തപുരം പാറശ്ശാല പീഡനക്കേസിൽ യുവതിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. യുവതി വീട്ടിൽ അതിക്രമിച്ച് കടന്ന് പ്രായ പൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. തിരുവനന്തപുരം പോക്സോ കോടതിയിൽ റൂറൽ പാറശ്ശാല പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്.
ലിൻസി ജസ്റ്റിൻ എന്ന യുവതിയെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. 2022 നവംബർ മാസത്തിലാണ് സംഭവം നടന്നത്. വീട്ടിൽ ഭവനഭേദനം നടത്തി അതിക്രമിച്ചു കടന്ന യുവതി കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിക്കൊണ്ടു മുള്ള രൂക്ഷമായ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha