കാലാവസ്ഥ മാറി സലാല പൂക്കുന്നു

സെപ്റ്റംബര്‍ 21 മുതല്‍ ഡിസംബര്‍ അവസാനം വരെയാണ് സലാലയില്‍ വസന്ത കാലാവസ്ഥ അനുഭവപ്പെടുന്നത്. മലകളിലെയും കുന്നുകളിലെയും പച്ചപ്പും പൂക്കളും നിറഞ്ഞ മനോഹരമായ കാഴ്ചകള്‍ കാണാനും സുഖകരമായ കാലാവസ്ഥ അനുഭവിക്കാനും ധാരാളം സന്ദര്‍ശകര്‍ എത്തും. സലാല ഫെസ്റ്റിവല്‍ അവസാനിച്ചതോടെ സന്ദര്‍ശക പ്രവാഹത്തില്‍ കുറവുണ്ടായെങ്കിലും വസന്ത കാലം ആസ്വദിക്കാന്‍ അടുത്ത ദിവസം മുതല്‍ കൂടുതല്‍ പേരെത്തും.
പര്‍വതങ്ങളിലും സമതലങ്ങളിലും പരന്നുകിടക്കുന്ന പച്ചപ്പുകളും പ്രകൃതി ദത്തമായ പൂക്കളുമാണ് കാഴ്ചക്കാര്‍ക്ക് മനോഹാരിത നല്‍കുന്നത്. പ്രദേശം പച്ച പിടിക്കുന്നതോടെ ആടുമാടുകളും ഒട്ടകങ്ങളും മേയുന്ന കാഴ്ചകളുമുണ്ടാവും.
https://www.facebook.com/Malayalivartha


























