ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമായി

ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്കായി തുറന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഞായറാഴ്ച രാവിലെ വിമാനത്താവള ടെര്‍മിനലിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു.
യൂറോപ്യന്‍ ബജറ്റ് എയര്‍ലൈനായ വിസ് എയറിന്‍െറ വിമാനം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് ആദ്യമായി അല്‍ മക്തൂം വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഇവിടെ നിന്ന് ഉടന്‍ സര്‍വീസ് തുടങ്ങുന്ന ഗള്‍ഫ് എയര്‍, ജസീറ എയര്‍ലൈന്‍സ് വിമാനങ്ങളും വിമാനത്താവളത്തിലുണ്ടായിരുന്നു.
ദുബൈ വേള്‍ഡ് സെന്‍ട്രല്‍ പദ്ധതിയുടെ ഭാഗമായി ജബല്‍ അലിയില്‍ നിര്‍മിച്ച അല്‍ മക്തൂം വിമാനത്താവളം ദുബൈയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്‍റും ദുബൈ എയര്‍പോര്‍ട്സ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം പറഞ്ഞു.
പ്രതിവര്‍ഷം 70 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള വിമാനത്താവളത്തില്‍ എ380 വിമാനത്തിന് ഇറങ്ങാന്‍ ശേഷിയുള്ള ഒരു റണ്‍വേയാണ് ഇപ്പോഴുള്ളത്. ടെര്‍മിനലില്‍ റീടെയ്ല്‍ ഷോപ്പുകളും ഭക്ഷ്യ ശാലകളും ക്രമീകരിച്ചിട്ടുണ്ട്. വജസീറ എയര്‍ലൈന്‍സ്, ഗള്‍ഫ് എയര്‍ വിമാനങ്ങളും ഇവിടെ നിന്ന് ഉടന്‍ സര്‍വീസ് തുടങ്ങും.
https://www.facebook.com/Malayalivartha