നിതാഖത് കാലാവധി അവസാനിച്ചു; പരിശോധ ഇന്നുമുതല്‍

സൗദിയില്‍ നിതാഖത് സമയപരിധി അവസാനിച്ചു. ഇതോടെ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഇന്നുമുതല്‍ ആരംഭിക്കും. പൊതുമാപ്പ് നീട്ടില്ലെന്ന് സൗദി ആഭ്യന്തരമന്ത്രാലയ വക്താവ് മന്‍സൂര്‍ അല്‍ തിര്‍ക്കി അറിയിച്ചു.
നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്കായി ആഭ്യന്തര തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധനകള്‍ നടത്തും. അനധികൃതമായി താമസിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നവരേയും ശിക്ഷിക്കും.
അതേസമയം നിയമവിധേയരായ പ്രവാസികള്‍ക്ക് കീഴടങ്ങാന്‍ ഒരാഴ്‌ചത്തെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ കീഴടങ്ങുന്നവര്‍ക്ക് നാടുകടത്തല്‍ ശിക്ഷമാത്രമേ നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha