നിതാഖത്: 1,34,000 ഇന്ത്യക്കാര്‍ സൗദിയില്‍ നിന്നും മടങ്ങി

സൗദിയില്‍ നിതാഖത് നടപ്പാക്കിയതിനെ തുടര്‍ന്ന് 1,34,000 ഇന്ത്യക്കാര്‍ മടങ്ങിയെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും മടങ്ങിയെത്തുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി സര്‍ക്കാര്‍ അനുവദിച്ച സമയപരിധിക്കുള്ളില്‍ 4,80,000 ഇന്ത്യക്കാര്‍ മറ്റ് മേഖലകളിലേക്ക് രേഖകളോടെ മാറിക്കഴിഞ്ഞു. സമയപരിധിക്കുള്ളില്‍ മടങ്ങിയവര്‍ നിയമനടപടികളോ തിരിച്ചുവരാനുള്ള വിലക്കോ നേരിടേണ്ടിവരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നവംബര്‍ മൂന്നിനാണ് സമയപരിധി അവസാനിച്ചത്. ഈ പരിധിക്കുള്ളില്‍ ഇന്ത്യന്‍ എംബസിയെയും കോണ്‍സുലേറ്റിനെയും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചത് 92,487 പേരാണ്. ഇതില്‍ കേരളത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചത് 7,326 പേര്‍ മാത്രമാണ്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വയലാര്‍ രവി വ്യക്തമാക്കി.
https://www.facebook.com/Malayalivartha