Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അറേബ്യൻ ട്രാവൽ മാർക്കറ്റ് സന്ദർശിച്ച് ടൂറിസം മന്ത്രി വിഷ്ണുനാഥ്;യുഎഇ, മാലിദ്വീപ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

18 SEPTEMBER 2026 11:47 AM IST
മലയാളി വാര്‍ത്ത

അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം 2026) എക്സ്പോയിൽ സംസ്ഥാനത്തിൻറെ വിപുലമായ സാധ്യതകളും സവിശേഷമായ ടൂറിസം ഉൽപ്പന്നങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ. ആഗോള പ്രശസ്തമായ അറേബ്യൻ ട്രാവൽ മാർക്കറ്റ് സെപ്റ്റംബർ 14 ന് ആരംഭിച്ചത് മുതൽ മധ്യപൂർവേഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി സന്ദർശകരെയാണ് കേരള പവലിയൻ ആകർഷിച്ചത്. നാല് ദിവസമാണ് എക്സ്പോ.

ഇന്ന് എക്സ്പോ സന്ദർശിച്ച ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മറിയുമായും, മാലിദ്വീപ് ടൂറിസം-സിവിൽ ഏവിയേഷൻ മന്ത്രി അബ്ദുള്ള നിയാസുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 'ഫ്ലൈ ദുബായ്' സീനിയർ വൈസ് പ്രസിഡൻറ് സുധീർ ശ്രീധരൻ, ദുബായ് പോലീസ് അധികൃതർ എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.

ദുബായ് വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന എടിഎം 2026 ആഗോള ട്രാവൽ-ടൂറിസം മേഖലയിലേക്കുള്ള സുപ്രധാന കവാടമാണ്.

കേരള ടൂറിസത്തിന് സവിശേഷവും നൂതനവുമായ പാക്കേജുകൾ ആഗോളതലത്തിലും മിഡിൽ ഈസ്റ്റ് വിപണിയിലും അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് അറേബ്യൻ ട്രാവൽ മാർക്കറ്റെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.

യുഎഇയും കേരളവും തമ്മിൽ ദീർഘകാലത്തെ ബന്ധമുള്ളതിനാൽ മിഡിൽ ഈസ്റ്റ് വിപണി സംസ്ഥാനത്തിന് വളരെ പ്രധാനമാണ്. ടൂറിസം പങ്കാളികൾക്ക് ഈ മേഖലയിലെ പുതിയ ട്രെൻഡുകളും ആഗോളതലത്തിൽ ഉയർന്നുവരുന്ന അവസരങ്ങളും മനസ്സിലാക്കാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സുസ്ഥിര വളർച്ചയ്ക്കായി ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും വിജയകരമായ പങ്കാളിത്തങ്ങൾ രൂപീകരിക്കുന്നതിനുമുള്ള ആഗോള വേദിയാണ് എടിഎം 2026.

എക്സ്പോയിലെ കേരള ടൂറിസം പവലിയൻ (എഎസ്7250) 69 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ഒരുക്കിയിരുന്നത്. 'ഗ്രീൻ പീസ് - യല്ല കേരള' എന്ന പ്രമേയത്തിൽ ഒരുക്കിയ പവലിയനിൽ കേരളത്തിലെ മലനിരകളുടെയും ഹരിതാഭമായ പ്രകൃതിയുടെയും ചിത്രങ്ങൾ പശ്ചാത്തലത്തിലും ഡിസ്പ്ലേ പാനലുകളിലും ഉൾപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് നിന്നുള്ള മൂന്ന് ഹോട്ടലുകൾ/റിസോർട്ടുകൾ, മൂന്ന് ടൂർ ഓപ്പറേറ്റർമാർ എന്നിവരും എക്സ്പോയിൽ പങ്കാളികളായി. കൈരളി - ദി ആയുർവേദിക് ഹീലിംഗ് വില്ലേജ്, ദി എലിഫൻറ് കോർട്ട് (തേക്കടി), സോമതീരം ആയുർവേദ ഗ്രൂപ്പ്, ഇൻറർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ്, സാൻറാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്, ഗേറ്റ് വേ മലബാർ ഹോളിഡേയ്സ് എന്നിവയാണ് പങ്കെടുത്തത്.

സുസ്ഥിരമായ വളർച്ചയ്ക്കായി നെറ്റ്വർക്കിംഗ് നടത്താനും വിജയകരമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാനുമുള്ള ആഗോള വേദി കൂടിയാണ് എടിഎം 2026.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തബൂക്കിൽ മരണമടഞ്ഞ ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. ഖബറടക്കം ഇന്ന്  (9 minutes ago)

ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ഹോം പോരാട്ടത്തില്‍ വേദി മാറ്റം...  (20 minutes ago)

സങ്കടക്കാഴ്ചയായി... അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ച് സ്ത്രീകളും കു‌ട്ടികളും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം  (25 minutes ago)

അമ്പരന്ന് മലയാളികൾ... ചെറിയ ഉള്ളി വിലയിൽ വൻകുതിപ്പ്, കിലോയ്ക്ക് 150 രൂപയും കടന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റിന് വീണ്ടും തിരിച്ചടി  (28 minutes ago)

സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ വനിതാ താരം തന്‍വി പത്രിക്ക്‌ ചരിത്ര മെഡല്‍....  (48 minutes ago)

ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണ്ണയ ഉപഗ്രഹമായ എൻ.വി.എസ്-03 ഭൂമിയിൽ നിന്ന് 35842.6കിലോമീറ്റർ ഉയരത്തിലുള്ള നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി....  (1 hour ago)

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ല  (1 hour ago)

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന  (1 hour ago)

പുതു ചരിത്രമെഴുതി ഇന്ത്യ .....ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി  (1 hour ago)

കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു  (1 hour ago)

ഡോക്ടറെ കുടുക്കിയത് ഹണിട്രാപ്പോ? യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, നടി അതുല്യയുടെ ആസൂത്രണമെന്ന് പൊ  (1 hour ago)

ഊരുട്ടമ്പലം ഇരട്ട കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞ് സാക്ഷി  (2 hours ago)

ശബരിമല നട ഇന്ന് തുറക്കും...വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും  (2 hours ago)

പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു... രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവിസ്‌മരണീയമായ കരിയറിനാണ് റോണാൾഡോ വിരാമമിട്ടത്  (2 hours ago)

ക്രാഫ്റ്റ്‌സ് വില്ലേജിൽ നവംബർ 7, 8 തീയതികളിൽ അന്താരാഷ്ട്ര നൃത്തോത്സവം  (2 hours ago)

Malayali Vartha Recommends