ഓഹരി വിപണിയില്‍ മുന്നേറ്റം..... സെന്‍സെക്സ് 79,000ലേക്ക് അടുക്കുന്നു...

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്സും നിഫ്റ്റിയും മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 1477 പോയിന്റ് കുതിച്ച സെന്‍സെക്സ് 79,000ലേക്ക് അടുക്കുന്നു. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണുള്ളത്. നിക്ഷേപകര്‍ക്ക് ഏഴുലക്ഷം കോടിയുടെ നേട്ടമാണുണ്ടായത്.
അമേരിക്ക- ഇറാന് യുദ്ധം അവസാനിക്കാനായി ഡെമോക്രാറ്റുകള്‍ നിര്‍ണായക ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്.
തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് എണ്ണവില കനത്ത ഇടിവാണ് നേരിട്ടിരിക്കുന്നത്. ഇന്നലെ മാത്രം എട്ടുശതമാനമാണ് താഴ്ന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 93 ഡോളറിലേക്ക് താഴ്ന്നിരിക്കുന്നു.
" f
https://www.facebook.com/Malayalivartha

























