'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ചുഴലിക്കാറ്റ് 'മുരസു' ആന്ധ്രാപ്രദേശിലെ ഒംഗോളിന് സമീപം കരതൊട്ടു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ആന്ധ്ര തീരത്ത് റിപ്പോർട്ട് ചെയ്യുന്നത്. മുൻകരുതലിന്റെ ഭാഗമായി ആന്ധ്രയിൽ 19 ആഭ്യന്തര വിമാന സർവീസുകൾ ഇതിനകം റദ്ദാക്കിക്കഴിഞ്ഞു. മുരസുവിന്റെ സ്വാധീനത്തിന് പുറമെ, കേരളത്തിന് മുകളിലും കർണാടക തീരത്തുമായി രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിലും നാളെ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടു കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കടലോര-മലയോര നിവാസികൾ പ്രത്യേക ജാഗ്രത പാലിക്കണം.
https://www.facebook.com/Malayalivartha
























