Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...


അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...


ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...


മത്സ്യപ്രേമികൾ ശ്രദ്ധിക്കുക.. വർക്കലയിൽ മത്സ്യം കഴിച്ച് ഒട്ടേറെപ്പേർ ആശുപത്രിയിലായ സംഭവം ‘സിഗ്വാറ്റെറ’ എന്ന മത്സ്യവിഷബാധയാകാമെന്ന് സംശയം... സൂക്ഷ്മജീവികളിൽനിന്നാണ് വിഷം ഉണ്ടാകുന്നത്...


കേരളത്തിൽ തുലാമഴ വീണ്ടും ശക്തിപ്രാപിക്കുന്നു...ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു... രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവിസ്‌മരണീയമായ കരിയറിനാണ് റോണാൾഡോ വിരാമമിട്ടത്

06 NOVEMBER 2026 07:27 AM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര ഫുട്ബോൾ മൈതാനങ്ങളെ രണ്ട് പതിറ്റാണ്ടിലേറെക്കാലം ആവേശത്തിലാഴ്ത്തിയ പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച വൈകാരികമായ വീഡിയോ സന്ദേശത്തിലൂടെയാണ് അഞ്ച് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ താരം വിരമിക്കൽ തീരുമാനം ലോകത്തെ അറിയിച്ചിരിക്കുന്നത്. പോർച്ചുഗലിനെ 2016 ലെ യൂറോ ചാമ്പ്യന്മാരാക്കുന്നതിലും 2019 ലെ യുവേഫ നെേഷൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിലും നിർണായക പങ്ക് വഹിച്ച റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരനായും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായുമാണ് കളം വിടുന്നത്. പോർച്ചുഗൽ കുപ്പായത്തിൽ 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

1985 ഫെബ്രുവരി 5 ന് പോർച്ചുഗലിലെ മദീറ ദ്വീപിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഡോസ് സാന്റോസ് അവെയ്റോ ജനിച്ചത്. കടുത്ത ദാരിദ്ര്യത്തോടും സാഹചര്യങ്ങളോടും പൊരുതി വളർന്ന റൊണാൾഡോ സ്പോർട്ടിങ് സി പിയിലൂടെ പ്രൊഫഷണൽ ഫുട്ബോളിലേക്ക് കാൽവെയ്ക്കുകയായിരുന്നു. 2003 ൽ തന്റെ പതിനെട്ടാം വയസ്സിൽ സർ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതോടെയാണ് റൊണാൾഡോ എന്ന പ്രതിഭ ലോകശ്രദ്ധ നേടുന്നത്.

തുടർന്ന് റയൽ മാഡ്രിഡ്, യുവന്റസ്, അൽ നാസർ തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത താരം അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി ട്രോഫികൾ സ്വന്തമാക്കുകയും ചെയ്തു.


2003 ഓഗസ്റ്റിൽ കസാഖ്സ്ഥാനെതിരെ പോർച്ചുഗൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ, അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന ചരിത്രനേട്ടവും സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസത്തിന് പകരക്കാരനെ കണ്ടെത്തുക പോര്‍ച്ചുഗല്‍ ഫുട്‌ബോളിന് വലിയ വെല്ലുവിളിയായേക്കും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു... രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവിസ്‌മരണീയമായ കരിയറിനാണ് റോണാൾഡോ വിരാമമിട്ടത്  (20 minutes ago)

ക്രാഫ്റ്റ്‌സ് വില്ലേജിൽ നവംബർ 7, 8 തീയതികളിൽ അന്താരാഷ്ട്ര നൃത്തോത്സവം  (32 minutes ago)

പണമിടപാടുകളിലും രഹസ്യവിവരങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (46 minutes ago)

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (58 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 09 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി... രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ബിൽ അസാധുവായത്, പുതിയ ബിൽ ഉടനുണ്ടാകുമെന്നാണ് യു ഡി എഫ് സർക്കാർ  (1 hour ago)

ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍  (4 hours ago)

ഡിവൈഎസ്പി പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ മുന്‍ എസ്എഫ്‌ഐ നേതാവ് വധശ്രമക്കേസിലെ പ്രതി  (5 hours ago)

പണവും സ്വര്‍ണവും ലഭിക്കാത്തതിനാല്‍ വരന്‍ വിവാഹപന്തലില്‍ കയറായെ മടങ്ങി  (5 hours ago)

ബിഎല്‍എം സാമ്പത്തിക തട്ടിപ്പില്‍ 103 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു  (6 hours ago)

വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട ഫുൾ പായ്ക്കപ്പ്; 2027 ജനുവരിയിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (13 hours ago)

ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...  (13 hours ago)

അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...  (13 hours ago)

FISH POISONING മത്സ്യപ്രേമികൾ ശ്രദ്ധിക്കുക..  (15 hours ago)

RAIN ALERT ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത  (15 hours ago)

Malayali Vartha Recommends