വിമർശനങ്ങൾക്കിടയിലും തന്റെ നിലപാടിൽ ഉറച്ച് നസ്രിയ

വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നാൽ നസ്രിയ നസീം പിന്നോട്ടുപോകുമെന്ന് കരുതേണ്ട! വിമർശനങ്ങൾക്കിടയിലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് താരം. സൂര്യ നായകനാകുന്ന ജിത്തു മാധവൻ ചിത്രം 'സീൻ' നാളെ തിയേറ്ററുകളിലെത്താനിരിക്കെ, സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നസ്രിയ പങ്കുവച്ച പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രങ്ങൾക്ക് അന്ന ബെൻ, ശ്രിന്ദ തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. ആരാധകരുടെ പ്രശംസയ്ക്കൊപ്പം വിമർശനങ്ങളും ചിത്രങ്ങൾക്ക് താഴെ നിറയുന്നുണ്ട്.
നേരത്തെ ദുബായിൽ നടന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിൽ പച്ച നിറത്തിലുള്ള ഗ്ലാമറസ് ഗൗൺ ധരിച്ചെത്തിയ നസ്രിയയ്ക്കെതിരെ ഒരു വിഭാഗം സദാചാര വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും തളരാതെ അതേ ലുക്കിലുള്ള ചിത്രങ്ങൾ വീണ്ടും പങ്കുവച്ചിരിക്കുകയാണ് താരം. വിമർശനങ്ങൾക്ക് മുന്നിൽ ഒളിച്ചോടാനില്ലെന്ന ആത്മവിശ്വാസമാണ് പുതിയ ചിത്രങ്ങളിലൂടെ നസ്രിയ പ്രകടിപ്പിക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. വസ്ത്രം ധരിക്കേണ്ടത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അതിന്റെ പേരിൽ ഒരു നടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. എന്തായാലും നസ്രിയയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഒരുപാട് താരങ്ങൾ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























