അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...

തിരുവനന്തപുരം ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയായ അഭിരാം കൊല്ലപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ രംഗത്ത്. മൂന്നാം പ്രതിയായ 18-കാരി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കൾ പോലീസിന് നൽകിയ പുതിയ മൊഴി. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് പ്രതികൾ തെറ്റിദ്ധരിക്കുകയും, തുടർന്ന് അഭിരാം വഴി ഈ സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതിയിടുകയുമായിരുന്നു എന്നാണ് സൂചന. ഇതേ തുടർന്ന് കേസിൽ അറസ്റ്റിലായ രണ്ടാം പ്രതിയും ഗുണ്ടയുമായ ഉമറിന്റെ കാമുകി ഐശ്വര്യയെ പോലീസ് ചോദ്യം ചെയ്യുകയും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കസ്റ്റഡി കാലാവധിക്ക് ശേഷം ആനന്ദയെയും മറ്റ് പ്രതികളെയും പോലീസ് ഇക്കാര്യത്തിൽ വിശദമായി ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha

























