ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...

കൊച്ചി കടവന്ത്ര പാർക്കിൽ യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാൻ മുഹമ്മദ് ഫർഹാനെ ഊഞ്ഞാൽ ചങ്ങലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ക്രൂരമായ സൈബർ ആക്രമണം. എന്നാൽ ഈ വേട്ടയാടലുകൾക്കെതിരെ കടുത്ത പ്രതികരണവുമായി ഒരു വ്ലോഗർ രംഗത്ത് വന്നു. അർദ്ധരാത്രിയിൽ പെൺകുട്ടി പാർക്കിൽ എത്തിയത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെയുള്ള തെറ്റായ ഉദ്ദേശങ്ങൾക്കല്ലെന്നും, ആ പാർക്കിന്റെ തൊട്ടുപുറകിലാണ് പെൺകുട്ടിയുടെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നതെന്നും വ്ലോഗർ വ്യക്തമാക്കുന്നു. വർഷങ്ങളായി ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. അവർ തമ്മിലുണ്ടായ ചെറിയ പിണക്കങ്ങൾക്കിടയിൽ പെട്ടെന്നുണ്ടായ വൈകാരികമായ എടുത്തുചാട്ടമാകാം ദുരന്തത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടയിൽ തന്നെ വൈകാരിക കുറിപ്പ് പങ്കുവച്ച് ഉബൈദ് രംഗത്ത്...
https://www.facebook.com/Malayalivartha
























