ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...

കേരള മനസ്സാക്ഷിയെ ഉലച്ച കൊച്ചി ചേരാനല്ലൂർ കാറപകടക്കേസിൽ വൻ വഴിത്തിരിവ്. അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ പിതാവും അഡിഷണൽ ജില്ലാ ജഡ്ജിയുമായ രണ്ടാം പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനകം ആറ് മണിക്കൂർ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയെന്നും, വീട്ടിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്ത സ്ഥിതിക്ക് ഇനി എന്തിനാണ് അറസ്റ്റെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
ഉന്നത സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ശക്തമായ എതിർപ്പുകളെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ അടിയന്തര നടപടി. നടപടിക്രമങ്ങളിൽ പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച ഗുരുതരമായ വീഴ്ചകൾ കാരണം കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനും കോടതി തയ്യാറായില്ല. നിയമവ്യവസ്ഥയെത്തന്നെ ചോദ്യം ചെയ്യുന്ന ഈ വിധിയുടെ ഉള്ളറകളിലേക്ക്.
https://www.facebook.com/Malayalivartha

























